
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതികൾ ഇടത് സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് കുറ്റപത്രവിതരണ യാത്ര നടത്താൻ ദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 16 പട്ടിക വിഭാഗ സംവരണ മണ്ഡലങ്ങളിലാണ് യാത്ര. ഫെബ്രുവരിയിൽ കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ സമാപനം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി അറിയിച്ചു. ദേശീയ കോഡിനേറ്റർമാരായ അർഷിതാ ഗാന്ധി, മുത്താര, സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ വിലങ്ങറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജിത് മാട്ടൂൽ, കെ.ബി. ബാബുരാജ്, വി.ടി. സുരേന്ദ്രൻ, എസ്. അനിത, എടക്കോട് ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |