SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

അടിത്തറ ഭദ്രമാക്കാൻ സി.പി.എം ഗൃഹസന്ദർശനം

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി പരിഹരിക്കാൻ സമര പരമ്പരകളും ഗൃഹസന്ദർശനങ്ങളും ആരംഭിക്കാൻ സി.പി.എം. ജനുവരി 15 മുതൽ 22 വരെ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയ വിശദീകരണം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം നടപ്പിലാക്കുകയാണെന്ന് ആരോപിച്ച് ജനുവരി 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ സത്യാഗ്രഹ സമരം നടത്തും.
ജനുവരി അഞ്ചിന് സംസ്ഥാനത്തെ 23,000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കി അവതരിപ്പിക്കും. ജനുവരി 15ന് ലോക്ഭവനിലേക്ക് പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന മാർച്ച് നടത്തും. മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കാകും മാർച്ച്. ഓരോ വാർഡിലും കുടുംബയോഗങ്ങൾ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതൽ 15 വരെ മൂന്ന് വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY