
പത്തനംതിട്ട: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം.പി.ചാക്കോ പാർട്ടിയിൽ നിന്ന് രാജി വച്ചു. അവഗണന നേരിടുന്നതിനാലാണ് രാജിയെന്നും അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ പത്തനംതിട്ട ബ്ളോക്ക് ഭാരവാഹിയുമായിരുന്ന സലിം. പി.ചാക്കോയെ പാർട്ടിയിലെ വിഭാഗീയത സമയത്ത് പുറത്താക്കിയിരുന്നു. തുടർന്ന് ആർ.എസ്.പിയിലും കോൺഗ്രസിലും പ്രവർത്തിച്ച സലിമിനെ മൂന്നര വർഷം മുമ്പ് അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇടപെട്ട് തിരിച്ചെത്തിച്ചു. സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ഇത്തവണ സംസ്ഥാന സ്പോർട്സ് കൗൺസിലിലേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും പാർട്ടിയിലെ ചില നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് ഒഴിവാക്കിയതിൽ അസംതൃപ്തനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |