തൃക്കാക്കര: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ കഴിഞ്ഞപ്പോൾ തൃക്കാക്കരയിൽ അവശേഷിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ. പത്ത് പത്രിക തള്ളി. പിൻവലിക്കാനുള്ള അവസാനദിനമായ നാളെ വൈകിട്ട് എത്രപേർ മത്സരിക്കുമെന്ന് വ്യക്തമാകും. ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്), ഉമാ തോമസ് (യു.ഡി.എഫ്), എ.എൻ.രാധാകൃഷ്ണൻ (എൻ.ഡി.എ), ബോസ്കോ ലൂയിസ്, സി.പി. ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, അനിൽ കുമാർ ടി.ടി എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |