തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി. 941 പഞ്ചായത്തുകളിലായി 1,375 വാർഡുകളാണ് കൂട്ടിയത്. നിലവിലെ 15,962 വാർഡുകൾ 17,337 ആയി വർദ്ധിക്കും. ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ 14 വാർഡുണ്ടാവും. വലിയ പഞ്ചായത്തുകളിൽ 24 വാർഡുകൾ വരെയുണ്ട്.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയി വർദ്ധിക്കും. 187 വാർഡുകളാണ് പുതുതായി വരുന്നത്.
14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകൾ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണ് വർദ്ധിക്കുക.331 ഡിവിഷനുകളാണുണ്ടായിരുന്നത് 346 ആയി.
മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലേയും വാർഡ് നിർണയ വിജ്ഞാപനം ഇന്നും നാളെയുമായി ഇറങ്ങും.
ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡ് വർദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുനർനിർണയ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ പുതിയ വാർഡുകൾ ക്രമീകരിച്ചപ്പോൾ മൂന്നു വരെയായി. മൊത്തം വാർഡുകളിൽ 50 ശതമാനം വനിതാ സംവരണമാണ്. പട്ടിക ജാതി വർഗ സംവരണവുമുണ്ട്.
ഇനി അതിർത്തി നിർണയം,പേരിടൽ
1.മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികകൂടി വന്നുകഴിഞ്ഞാൽ അതിർത്തി നിർണയ ചർച്ചകൾ ആരംഭിക്കും.വാർഡ് പുനർവിഭജന കമ്മിഷൻ ഇതിനുളള മാർഗനിർദ്ദേശം പുറപ്പെടുവിക്കും. കളക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികളും കേൾക്കും
2.തുടർന്ന് തദ്ദേശഭരണ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേര് നൽകും.നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം ഇറക്കും
വാർഡ് വർദ്ധന ഏറ്റവും കൂടുതൽ മലപ്പുറത്ത്
(ജില്ല, ഗ്രാമപഞ്ചായത്തുകൾ, വിഭജനശേഷമുള്ള വാർഡുകൾ, നിലവിലെ വാർഡുകൾ, ബ്രാക്കറ്റിൽ വർദ്ധന)
തിരുവനന്തപുരം..........73...........1386...........1299 (87)
കൊല്ലം............................ 68...........1314...........1234 (80)
പത്തനംതിട്ട....................53...........833............. 788 (45)
ആലപ്പുഴ........................72...........1253............1169 (84)
കോട്ടയം..........................71..........1223.............1140 (83)
ഇടുക്കി...........................52............834..............792 (42)
എറണാകുളം................82...........1467............1338 (129)
തൃശൂർ.......................... 86...........1601.............1465 (136)
പാലക്കാട്.....................88...........1636.............1490 (146)
മലപ്പുറം.......................94.......... 2001.............1778 (223)
കോഴിക്കോട്...............70...........1343..............1226 (117)
വയനാട്....................... 23...........450............... 413 (37)
കണ്ണൂർ..........................71...........1271..............1166 (105)
കാസർകോട്................38...........725.................664 (61)
ബ്ലോക്ക് പഞ്ചായത്ത്
(ജില്ല, നിലവിലെ വാർഡുകൾ, പുനർവിഭജനത്തിനുശേഷം, ബ്രാക്കറ്റിൽ വർദ്ധന)
തിരുവനന്തപുരം.................... 155....................169 (14)
കൊല്ലം-......................................152....................166 (14)
പത്തനംതിട്ട..............................106.....................114 (8)
ആലപ്പുഴ..................................158....................170 (12)
കോട്ടയം....................................146....................157 (11)
ഇടുക്കി.....................................104....................112 (8)
എറണാകുളം...........................185....................202 (17)
തൃശൂർ..................................... 213...................231 (18)
പാലക്കാട്................................183....................200 (17)
മലപ്പുറം................................. 223....................250 (27)
കോഴിക്കോട്...........................169....................183 (14)
വയനാട്.....................................54......................59 (5)
കണ്ണൂർ.....................................149.....................162 (13)
കാസർകോട്............................83.......................92 (9)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |