SignIn
Kerala Kaumudi Online
Friday, 26 June 2026 1.52 AM IST

തദ്ദേശ വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചു, ഡിജിറ്റൽ ഭൂപടം ഇൻഫർമേഷൻ കേരള മിഷന് തയ്യാറാക്കും

election

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) തയ്യാറാക്കിയ ക്യു ഫീൽഡ് ആപ്പാണ് ഇതിന് ഉപയോഗിക്കുക.


ഡീലിമിറ്റേഷൻ നടപടിക്രമങ്ങളും ജി ഐ എസ് അധിഷ്ഠിത വാർഡ് മാപ്പിംഗും പൂർത്തിയായിക്കഴിഞ്ഞാൽ ലഭ്യമായ ഡാറ്റയും മാപ്പുകളും സർക്കാർ ആവശ്യങ്ങൾക്കായി ദ്ദേശസ്വയംഭരണ വകുപ്പിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.1994ലെ കേരള പഞ്ചായത്തീരാജ് ആക്ട്(1994ലെ13) 10ാംവകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിക്കുന്നതിനു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് നിർദ്ധിഷ്ടവാർഡുകളുടെ അതിർത്തികൾ ഉൾപ്പെടുത്തിയ ദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിന് ക്യു ഫീൽഡ് ആപ്പ് ഉപയോഗിക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്താൻ കമ്മീഷൻ തീരുമാനിക്കുകയും സർക്കാരിനോട് അഭ്യാർഥിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION, MAP, DIGITAL MAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA