പെരുമ്പാവൂർ: നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ട്വന്റി ഫോർ ചാനൽ റിപ്പോർട്ടർ വിനീത വി.ജിക്കെതിരേ കേസെടുത്ത് കുറുപ്പംപടി പൊലീസ്. മുഖ്യമന്ത്രിക്കെതിരേ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിനാണ് അഞ്ചാം പ്രതിയാക്കി കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഷൂസ് എറിഞ്ഞവർക്കെതിരേ ചുമത്തിയിരിക്കുന്ന ഐ.പി.സി 120 (ബി), 283, 308, 353, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് വിനീതയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് മാദ്ധ്യമപ്രവർത്തകയ്ക്കെതിരെയും കുറുപ്പംപടി പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |