തിരുവനന്തപുരം:ഭരിക്കാനറിയില്ലെങ്കിൽ ഇട്ടിട്ട് പോകണമെന്ന സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാറിന്റെ പരിഹാസത്തിന് അതേനാണയത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മറുപടി.
ഞാൻ സാധാരണക്കാരൻ, അവരുടെ നിലയിലേക്ക് വളർന്നിട്ടില്ല. അവരെല്ലാം വലിയ വിവരമുള്ളയാളുകൾ .മിഡിൽ ക്ളാസുകാരനായ എനിക്ക് അത്രയും വിവരമില്ല. സാധാരണക്കാരുടെ താത്പര്യമനുസരിച്ചാണ് വൈദ്യുതിബോർഡിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുക.
കെ.എസ്.ഇ.ബി. ഒാഫീസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ഭവന് മുന്നിൽ നടത്തിയ റിലേസത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുനിൽകുമാർ മന്ത്രിയെ പരിഹസിച്ചത്. ചിറ്റൂരിൽ മാത്രം കൊതുമ്പിന് മീതെയാണ് കൊച്ചങ്ങ, മറ്റെല്ലായിടത്തും അത് കൊതുമ്പിന് താഴെയാണെന്നായിരുന്നു പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |