തിരുവനന്തപുരം: ദേശീയ പെൻഷൻ ദിനമായ ഇന്നലെ കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ അവകാശ ദിനമായി ആചരിച്ചു. പെൻഷൻ സുരക്ഷ ഉറപ്പാക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആവശ്യങ്ങളടങ്ങിയ നിവേദനം വൈദ്യുതി മന്ത്രിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എം. മുഹമ്മദ് അലി റാവുത്തർ, ജനറൽ സെക്രട്ടറി പി. അശോക് കുമാർ, വൈസ് പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ, കെ. മോഹൻകുമാർ, സെക്രട്ടറിമാരായ എസ്. വരദരാജൻ, സനൽകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാം ഇനോക്ക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |