തിരുവനന്തപുരം: വോട്ടെണ്ണൽ ദിനമായ ഇന്ന് യാതൊരു വിധത്തിലുളള ആഘോഷ പ്രകടനവും കൂടിച്ചേരലും അനുവദിക്കുകയില്ലെന്ന കർശനവിലക്ക് ഓർമ്മിപ്പിച്ച
മുഖ്യമന്ത്രി പിണറായി വിജയൻ, വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയുന്ന പതിവ് സ്ഥാനാർത്ഥികൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാവുന്നതാണ്. കൊവിഡ് പ്രതിരോധത്തിൽ സർവ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാർത്ഥ നന്ദി പ്രകടനം. ജനകീയ പ്രതിരോധത്തിലൂടെ കൊവിഡിന് അതിജീവിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
നാളെ സത്യപ്രതിജ്ഞ മാദ്ധ്യമങ്ങളുടെ ഭാവന
തിരുവനന്തപുരം: തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്താൻ താൻ നിർദേശിച്ചതായി വന്ന വാർത്ത മാദ്ധ്യമങ്ങളുടെ ഭാവനസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല. തുടർഭരണത്തെപ്പറ്റി സംശയം വേണ്ടെന്നും കാണാൻ പോകുന്നപൂരമല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തെ കൊവിഡ് നിയന്ത്രണം ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |