
കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്തിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി 21വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയും അന്ന് പരിഗണിക്കാൻ മാറ്റി. രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹർജിയിൽ കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീൻ അനുവദിച്ചു. ജീവന് ഭീഷണിയുണ്ടെന്നും തനിക്കെതിരെ സൈബർ ആക്രമണമുണ്ടെന്നും അതിജീവിതയുടെ അപേക്ഷയിൽ പറയുന്നു. രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |