SignIn
Kerala Kaumudi Online
Thursday, 18 July 2024 9.25 AM IST

ശമ്പളവിതരണം കേന്ദ്രം ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ

rajeev

തിരുവനന്തപുരം:കേരളത്തിന് ഫണ്ടനുവദിക്കുമ്പോൾ സമയത്തിന് ശമ്പളവിതരണം നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് തലസ്ഥാനത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കത്തെഴുതി.കേന്ദ്ര ഐ.ടി,ഇലക്ട്രോണിക്സ്,നൈപുണ്യവികസന വകുപ്പ് മന്ത്രികൂടിയാണ് അദ്ദേഹം.

ഏറെക്കാലമായി ധനകാര്യ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ചരിത്രത്തിലാദ്യമായി ഈ വർഷം മാർച്ചിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ദുർഭരണമാണ് ഈ അവസ്ഥയ്ക്ക് കാരണം. ശമ്പള വിതരണത്തിനുപോലും കടമെടുക്കേണ്ടിവരുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകുന്നത് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തെയും പൊതുജനസേവനത്തെയും ദോഷകരമായി ബാധിക്കും. ശമ്പളവിതരണം ഉറപ്പാക്കി മാത്രമേ ഭാവിയിൽ ഫണ്ട് അനുവദിക്കാവൂ എന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.