
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ പി.ടി. തോമസിന്റെ കാറിന്റെ നാല് ചക്രങ്ങളുടെയും ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയതിൽ ഇന്നും സംശയങ്ങൾ അവശേഷിക്കുകയാണെന്ന് ഉമ തോമസ് എം.എൽ.എ. ആ ഘട്ടത്തിൽ അദ്ദേഹത്തിന് ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് ഉമ തോമസ് വെളിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ ആരെയെങ്കിലും കുറ്റക്കാരനാക്കാൻ പി.ടി. തോമസ് ശ്രമിച്ചിട്ടില്ല. സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കാറിന്റെ ചക്രങ്ങളിലെ ബോൾട്ടുകൾ അഴിച്ചുമാറ്റപ്പെട്ടതിൽ പലരും സംശയം പറഞ്ഞിരുന്നു. അത് വധശ്രമമാണെന്ന സംശയമുണ്ട്. ഇപ്പോഴും അത് ദുരൂഹമായി തുടരുകയാണ്.
അതിജീവിതയെ മകളെപ്പോലെ കണ്ടാണ് പി.ടി. തോമസ് ഇടപെട്ടത്. ഇന്ത്യൻ ജുഡിഷ്യറിയിൽ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ഉമ തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |