
തിരുവനന്തപുരം: ചികിത്സാ പിഴവിനെത്തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ കാട്ടാക്കട സ്വദേശി സുമയ്യ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. സർക്കാർ ജോലിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഇന്ന് ജില്ല സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും.
ചികിത്സാ പിഴവിൽ ഡോ. രാജീവ് കുമാർ, ആശുപത്രി അധികൃതർ, സർക്കാർ, ആരോഗ്യവകുപ്പ് എന്നിവരെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നൽകുക.
2023 മാർച്ച് 15ന് ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ 50 സെ.മി നീളമുള്ള ഗൈഡ് വയർ കുടുങ്ങിയത്. കീഹോൾ വഴി ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത് ശരീരത്തിൽ ഇരിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന അഭിപ്രായത്തിലാണ് ഡോക്ടർമാർ. എന്നാൽ ആശങ്കയുണ്ടെന്ന് സുമയ്യ പറയുന്നു.
സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടും നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചോ സർക്കാർ ജോലി നൽകുന്നതിനെക്കുറിച്ചോ ഇതുവരെ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് സുമയ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |