തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ശമ്പളം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി ജീവനക്കാർക്ക് വിവിധ ഡിപ്പോകളിൽ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി സമരങ്ങളിൽ ഊറ്റം കൊള്ളുന്നൊരു സർക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്.
കൊടുംക്രൂരത: എം.എം. ഹസ്സൻ
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മൂന്നിലൊന്ന് ശമ്പളവും ബാക്കി കൂപ്പണും നൽകാനുള്ള ഹൈക്കോടതി വിധി ഇടതു സർക്കാരിന്റെ തൊഴിലാളി ദ്രോഹത്തിന് കിട്ടിയ അംഗീകാരമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പരിഹസിച്ചു. രണ്ടു മാസത്തെ ശമ്പള കുടിശിക, ബോണസ് എന്നിവ നൽകാൻ 103 കോടി നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങിയ നടപടി കൊടും ക്രൂരതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |