തിരുവനന്തപുരം: ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത് പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്.
പാലിക്കപ്പെടുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനം: കെ.സുരേന്ദ്രൻ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സങ്കീർണതകൾ ഒഴിവാകുംമെന്നും രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നീക്കത്തിന് തുരങ്കം വെയ്ക്കുകയാണ് കോൺഗ്രസും സി.പി.എമ്മും ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
67വരെ ആരും എതിർത്തില്ല: വി.മുരളീധരൻ
രാജ്യത്ത് 1967വരെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പായിരുന്നു.അന്ന് ആരും എതിർത്തില്ലെന്നും ഇപ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചു. വർഷം മുഴുവൻ നീളുന്ന തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് തടസമാവുന്നത് ഒഴിവാക്കാൻ നരേന്ദ്രമോദിയെന്ന വികസന നായകന്റെ ഉറച്ച തീരുമാനമാണിതെന്നും അതിനെ എതിർക്കുന്നതിന് പിന്നിൽ രാജ്യതാൽപര്യമല്ല,സങ്കുചിത രാഷ്ട്രീയം മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |