തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് അടുത്തുള്ള പൂവമ്പാറ എന്ന സ്ഥലത്താണ് വാവാ സുരേഷ് എത്തിയിരിക്കുന്നത്. പറമ്പിലെ കാട് ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് നാട്ടുകാർ ഒരു പാമ്പിനെ കണ്ടത്. വലിയ പെരുമ്പാമ്പാണ് എന്നാണ് കണ്ടവരെല്ലാം പറഞ്ഞത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവരമറിഞ്ഞ് നാട്ടുകാരെല്ലാം സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ പാമ്പ് കരിങ്കൽ കെട്ടിനുള്ളിലേക്ക് കയറി.
സ്ഥലത്തെത്തിയ വാവാ സുരേഷ് മതിൽ പൊളിക്കാൻ തുടങ്ങി. പാമ്പിന്റെ വാൽഭാഗം കണ്ടെങ്കിലും നല്ല വലുപ്പമുള്ളതിനാൽ തല ഭാഗം മറ്റൊരു വശത്തായിരുന്നു. ഏറെനേരെ പണിപെട്ട് വാവാ സുരേഷ് കരിങ്കല്ലുകളെല്ലാം മാറ്റി. അതിനിടെ കല്ലുകൊണ്ട് വാവാ സുരേഷിന്റെ കൈ മുറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |