
സോഷ്യൽ മീഡിയ മുഴുവൻ ഫോട്ടോ ലാബിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ്. രാജകുമാരനും രാജകുമാരിയുമായൊക്കെയുള്ള ചിത്രങ്ങളാണ് ഓരോരുത്തരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സംഭവം ട്രെൻഡ് ആയതോടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരും അത് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
ഗൗൺ ധരിച്ച്, നിറവയറിലുള്ള ഒരു ചിത്രമാണ് രഞ്ജു രഞ്ജിമാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ബേബി ഷവറിന്റ ചിത്രമാണെന്ന് തോന്നും. "എല്ലാം പെട്ടെന്നായിരുന്നു, ഉത്തരവാദി?,ഇതൊരു ട്രെൻഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂർണമായതുപോലെ."- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
സെലിബ്രിറ്റികൾ വരെ ഫോട്ടോ ലാബ് ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കൻ കമ്പനിയായ ലൈൻറോക്ക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ആണ് ആപ്പ് പുറത്തിറക്കിയത്. ലോകത്താകെ 10 കോടി ഡൗൺലോഡ് ചെയ്തു. അതേസമയം ഈ ആപ്പ് ഒരു വില്ലനാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രമുപയോഗിച്ച് ഭീഷണിപ്പെടുത്തൽ, വ്യാജ പാസ്‌പോർട്ട്, ആധാർ എന്നിവ നിർമ്മിച്ചുള്ള ആൾമാറാട്ടം അടക്കമുള്ള കുറ്റകൃത്യങ്ങൾ ഇതുമൂലം നടക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |