
തൃശൂർ: മാടക്കത്തറയിലെ വൈദ്യുതി സബ് സ്റ്റേഷനിൽ പൊട്ടിത്തെറിയെ തുടർന്ന് തൃശൂരിൽ വൈദ്യുതിബന്ധം തകരാറിലായി. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. രാത്രി ഏഴര മണിയോടെയാണ് സബ് സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായത്. തൃശൂർ കോർപറേഷനാണ് നഗരസഭ പരിധിയിൽ വൈദ്യുതിവിതരണം നടത്തുന്നത്. അതിനാൽ തന്നെ തൃശൂർ നഗരത്തിലും തൊട്ടടുത്ത് ഒല്ലൂരിലും വൈദ്യുതി നിലച്ചു. ചിലയിടങ്ങളിൽ ഇതിനിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പൂർണതോതിൽ വൈദ്യുതിവിതരണം ആരംഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |