
തൊടുപുഴ: കനത്തവേനല്‍ ചൂടിനൊപ്പം ഉത്സവങ്ങളും പള്ളിപെരുന്നാളുകളും ആരംഭിച്ചതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. നിരവധി ഐസ്‌ക്രീം ബ്രാന്‍ഡുകളാണ് വിവിധ രുചികളില്‍ വിപണിയിലുള്ളത്. സാധാരണ ഐസ്‌ക്രീമുകള്‍ക്കൊപ്പം വിവിധ ഫ്‌ലേവറുകളിലുള്ള ഫ്രൂട്ട്ബാര്‍, ചോക്കോബാര്‍, കോണ്‍, കുല്‍ഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. 20- 50 രൂപവരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതല്‍ വിറ്റു പോകുന്നത്. ഉത്സവ പറമ്പുകളില്‍ കമ്പനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് റിസ്‌ക് കുറവും ലാഭം കൂടുതലുമാണ്. ഫാമിലി പായ്ക്കുകളുടെ ആവശ്യവും കൂടിയിട്ടുണ്ട്.
വാനില ഐസ്‌ക്രീമിനാണ് പ്രിയം കൂടുതല്‍. സിപ്പി ബാറുകള്‍ക്കും കോണുകള്‍ക്കും പുറമെ മില്‍ക്കീസ്, ഫ്രൂട്ടിക്കിള്‍ വിഭാഗങ്ങള്‍ക്കും ഡിമാന്‍ഡാണ്. ഉത്സവ- പെരുന്നാള്‍ പറമ്പുകളില്‍ വാഹനങ്ങളുമായി ദിവസങ്ങളോളം കിടന്നും പാതയോരങ്ങളില്‍ വാഹനമൊതുക്കിയും കച്ചവടം സജീവമാണ്. ബേക്കറികളിലും സ്റ്റേഷനറി കടകളിലും വരെ ഐസ്‌ക്രീമുകളും സിപ് അപ്പുകളും സുലഭമാണ്. ഇതിന് പുറമെ സൈക്കിളുകളില്‍ നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള കോല്‍ ഐസുകളും പായ്ക്കറ്റ് ഐസുകളും വേറെയുമുണ്ട്. അടുത്ത മഴക്കാലംവരെ ഐസ്‌ക്രീം വിപണി പൊടി പൊടിക്കുമെന്നുറപ്പ്.
മില്‍മയും സജീവം
ഐസ്‌ക്രീം വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമായി മില്‍മയും രംഗത്തുണ്ട്. വേനല്‍ ചൂടില്‍ കളം പിടിക്കാന്‍ ഐസ്‌ക്രീമുകള്‍ക്ക് പുറമേ ശീതളപാനീയങ്ങളും ധാരാളമായിട്ടുണ്ട്. മില്‍ക്കിഷെയ്ക്ക്, ഐസ്‌ക്രീമുകള്‍, മാംഗോ ഡ്രിങ്കുകള്‍, കരിക്കിന്‍ വെള്ളം, സംഭാരം, കട്ടിമോര്, യോഗര്‍ട്ട് തുടങ്ങിയ വിഭങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഐസ്‌ക്രീമുകളില്‍ ചോക്കോ ബാര്‍, മാംഗോബാര്‍, പൈനാപ്പിള്‍ തുടങ്ങിയ വിവിധ വെറൈറ്റികളുണ്ട്. തൈര് കൊണ്ടുണ്ടാക്കിയ ഐസ്‌ക്രീംപോലെ കഴിക്കാവുന്ന യോഗര്‍ട്ട് സ്‌ട്രോബറി, മാംഗോ, ചോക്കലേറ്റ് എന്നീ മൂന്ന് ഫ്‌ലേവറുകളില്‍ ലഭ്യമാണ്.
മില്‍മ ഉത്പന്നങ്ങള്‍ ( അളവും, വിലയും ചേര്‍ത്ത് )
സംഭാരം: ( 200 ഗ്രാം)- 10 രൂപ
സിപ് അപ്പ്: (വാട്ടര്‍)- 7
സിപ് അപ്പ്: (മില്‍ക്ക് )-10
മാംഗോഡ്രിങ്കുകള്‍: 20 മുതല്‍ 50 വരെ
മില്‍ക്കി ഷേക്ക്: (200 ഗ്രാം)- 29
കരിക്കിന്‍ വെള്ളം: (200 ഗ്രാം)- 40
യോഗര്‍ട്ട്: (75 ഗ്രം)- 25
കട്ടിമോര്: (500 ഗ്രാം)- 30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |