തിരുവനന്തപുരം : 63,106 കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടും ഭക്ഷണവും മരുന്നും ഉറപ്പാക്കി അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സ്വപ്നത്തിലേക്ക് കേരളം. പിന്നിട്ടത്
98 ശതമാനം. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിത്.1,30,009 പേരാണ് ഇതിൽ ഉൾപ്പെടുന്നത്.ശേഷിക്കുന്ന 900 കുടുംബങ്ങളെയും രണ്ടാഴ്ചയ്ക്കുള്ളിൽ
മുക്തമാക്കി നംവബർ ഒന്നിന് അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്താനാണ് സർക്കാരിന്റെ തീവ്രശ്രമം.
കണ്ണൂർ,കോട്ടയം,കാസർകോട് ജില്ലകൾ അതിദരിദ്യമുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 96ശതമാനം കടന്നു. അതിദരിദ്ര കുടുംബങ്ങളിൽ 4687എണ്ണത്തിന് ലൈഫ് പദ്ധതിയിൽ നിന്ന് വീടനുവദിച്ചു. 4675 കുടുംബങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. 3913വീടുകൾ പൂർത്തിയായി. മറ്റുള്ള വീടുകൾ നിർമ്മാണഘട്ടങ്ങളിലാണ്. പുതുക്കി പണിയേണ്ട 5660 വീടുകളിൽ 5651എണ്ണത്തിനും കരാറായി. 5354എണ്ണം പൂർത്തിയായി. വീടും സ്ഥലവുമില്ലാത്ത 743 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി. 20648 കുടുംബങ്ങൾക്കാണ് ഭക്ഷണം വേണ്ടത്. ഇതിൽ 2210 എണ്ണത്തിന് പാചകം ചെയ്ത ഭക്ഷണവും 18438എണ്ണത്തിന് ഭക്ഷ്യകിറ്റുകളുമാണ് ആവശ്യം. 29427കുടുംബങ്ങൾക്ക് മരുന്നുകളും 4829എണ്ണത്തിന് പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കി. ഏഴു പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയമാക്കി.
വീടൊരുക്കാൻ
2.3ഏക്കർ ഭൂമി
വീടും സ്ഥലവുമില്ലാത്തവർക്കായി വീട് പണിയാൻ സർക്കാർ ആരംഭിച്ച മനസോടിത്തിരി മണ്ണം ക്യാമ്പൈയിനിലേക്ക് ലഭിച്ചത് 2.3ഏക്കർ ഭൂമി. കൊല്ലം 1.5ഏക്കറും,കോഴിക്കോട് 17,മലപ്പുറം 6,പാലക്കാട് 27,തിരുവനന്തപുരം,തൃശൂർ 24 സെന്റ് വീതവും. ഇതിൽ 25 കുടുംബങ്ങൾക്കാവശ്യമായ ഭൂമി പതിച്ചു നൽകി. വാടക വീടുകളിലുൾപ്പെടെ മാറ്റിയവരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്.
അതിദരിദ്രർ
(ജില്ലതിരിച്ച്)
മലപ്പുറം...................................8553
തിരുവനന്തപുരം..................7278
പാലക്കാട്................................6443
കോഴിക്കോട്..........................6773
എറണാകുളം.........................5650
തൃശ്ശൂർ.....................................5013
കൊല്ലം....................................4461
കണ്ണൂർ....................................4208
ആലപ്പുഴ..................................3613
വയനാട്...................................2931
കാസർകോട്...........................2768
ഇടുക്കി.....................................2665
പത്തനംതിട്ട............................2579
കോട്ടയം....................................1071
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |