SignIn
Kerala Kaumudi Online
Friday, 26 April 2024 6.41 AM IST

കണ്ണൻ കനിഞ്ഞു,​ പ്രമോദ് ഓടക്കുഴൽ 'ഡോക്ടറായി'

o

കൊച്ചി: ഗുരുവായൂരപ്പൻ കടാക്ഷിക്കാതിരുന്നെങ്കിൽ അടുക്കളയിൽ ചാരമാകുമായിരുന്നു നൂറുകണക്കിന് ഓടക്കുഴലുകളും ഒപ്പം പ്രമോദിന്റെ സ്വപ്നങ്ങളും.

സ്വയം പഠിച്ച് നിർമ്മിച്ചുകൂട്ടിയവ വാങ്ങാൻ ആരുമെത്താതായതോടെ പ്രമോദ് ചന്ദ്രമോഹൻ(48)​ മൂന്ന് കൊല്ലം മുമ്പ് ഭാര്യയോട് പറഞ്ഞു: അടുപ്പിൽ വിറകായി ഉപയോഗിക്കാൻ. അടുത്ത ദിവസം,​ ചേർത്തല വയലാർ പുതുമനക്കരിയിലെ വീട്ടിൽ പ്രോദിനെത്തേടി ഒരാളെത്തി. ഗുരുവായൂരിൽ മകന് ഓടക്കുഴൽകൊണ്ട് തുലാഭാരം നടത്തണം. അതിനുവേണ്ട ഓടക്കുഴൽ വേണം.

പ്രമോദ് വാരിക്കൂട്ടിയ ഓടക്കുഴൽ ഓരോന്നുമെടുത്ത് ശ്രുതി ശരിയാക്കി ഒൻപത് ചാക്കിലാക്കി നൽകി. പ്രതീക്ഷിക്കാത്തത്ര തുകയായിരുന്നു പ്രതിഫലം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പ്രശസ്ത ഓടക്കുഴൽ വാദകർ വരെ പ്രമോദിനെ തേടിയെത്തുന്നു. രാജേഷ് ചേർത്തല, സുഭാഷ്, ഷാജഹാൻ താനൂർ തുടങ്ങി പലരും. പുറത്തുനിന്ന് വാങ്ങിയാൽ പ്രമോദിനെ ഏല്പിച്ച് ശ്രുതി ശുദ്ധമാക്കും. ഓടക്കുഴലിന്റെ ഡോക്ടർ എന്ന പേരും വീണു.

മൂന്നു തരം ഓടക്കുഴലുകൾ നിർമ്മിച്ച് 1000,​ 1500 രൂപ വച്ച് വിറ്റ് നല്ലൊരു തുകയും സമ്പാദിക്കുന്നു. അമ്പതിനായിരത്തിലേറെ ഓടക്കുഴൽ നിർമ്മിച്ചു കഴിഞ്ഞു. 12 ശ്രുതിയാണ് ഓടക്കുഴലിലുള്ളത്. ശ്രുതി രണ്ടിൽപ്പെട്ട ഡി കുഴലിനാണ് ആവശ്യക്കാരേറെ.

സുഭാഷ് ചേർത്തലയിൽ നിന്ന് ഓടക്കുഴൽ വായന പഠിച്ചിട്ടുണ്ട്. വിവാഹശേഷം രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ സിവിൽ എൻജിനിയർ ജോലി ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളും കലാപ്രവർത്തനങ്ങളുമായി ഒതുങ്ങി. പൊലീസ് ഉദ്യോഗസ്ഥയാണ് ഭാര്യ രജിത. മക്കൾ: ഭാവ്നിയും ആവ്നിയും.

വീഡിയോ കണ്ട് പഠനം

നിർമ്മാണവിദ്യ ഗൂഗിൾ വഴിയും യു ട്യൂബ് വീഡിയോ നോക്കിയും പഠിച്ചെടുത്തു. നിർമ്മിച്ചത് വായിച്ചുനോക്കിയപ്പോൾ ശ്രുതി ശരിയാവുന്നില്ല. ഇന്റർനെറ്റിൽ തന്റെ ചോദ്യത്തിന്,​ 'ഫ്ളൂട്ട് നിർമ്മാണം മാജിക്കല്ല. ക്ഷമയോടെ ചെയ്തുകൊണ്ടേ ഇരിക്കുക, നിങ്ങൾ വിജയിക്കും" എന്ന് ഒരു അമേരിക്കൻ സായിപ്പ് നൽകിയ ഉപദേശം പ്രചോദനമായി. ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ഈറ ഓൺലൈനായി വാങ്ങിയാണ് നിർമ്മാണം.

ഓടക്കുഴലും വിലയും

₹1,500

ബെയ്സ്: 60 - 83 സെമി നീളം

₹ 1000

മിഡിൽ: 40 - 47സെമി നീളം

ഹൈ:10 - 25 സെമി നീളം

കുഴലിലെ ഹോളുകൾ

6 ഹോൾ

ഹന്ദുസ്ഥാനി

8ഹോൾ

കർണാട്ടിക്

'നാഗസ്വര വിദ്വാൻ ഒരുമനയൂർ ഗോപിക്ക് ഓടക്കുഴൽ നിർമ്മിച്ച് നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ വർഷവും ഒരു ഓടക്കുഴൽ ഗുരുവായൂരപ്പന് സമർപ്പിക്കും.

- പ്രമോദ് ചന്ദ്രമോഹൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAMOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.