SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.02 AM IST

മനസു നിറയ്ക്കും കൈനീട്ടം മറക്കാത്ത വിഷുക്കൈനീട്ടങ്ങളുടെ ഓർമ്മക്കാലം

d

തി​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ

വി​ഷു​ ​ആ​ഘോ​ഷ​ങ്ങൾ

എം.​ ​മു​കു​ന്ദൻ

k

ദീ​ർ​ഘ​കാ​ലം​ ​കേ​ര​ള​ത്തി​നു​ ​പു​റ​ത്ത് ​ജീ​വി​ച്ച​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ഡ​ൽ​ഹി​യി​ലി​രു​ന്ന് ​കു​ട്ടി​ക്കാ​ല​ത്തെ​ ​വി​ഷു​ ​ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ​ഓ​ർ​ത്ത് ​ഗൃ​ഹാ​തു​ര​ത്വ​ത്തി​ൽ​ ​മു​ഴു​കു​മാ​യി​രു​ന്നു.​ ​കു​ട്ടി​ക്കാ​ല​ത്ത് ​മ​യ്യ​ഴി​യി​ൽ​ ​ഫ്ര​ഞ്ചു​കാ​രു​ണ്ടാ​യി​രു​ന്നു.​ ​കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത്,​ ​പ​കു​തി​ ​സാ​യി​വു​മാ​രാ​യ​ ​നാ​ട്ടു​കാ​രാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​ന​മ്മ​ൾ​ ​ച​ട്ട​ക്കാ​ർ​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​തു​ ​പോ​ലു​ള്ള​വ​രു​ടെ​ ​ഒ​രു​ ​ചെ​റി​യ​ ​സ​മൂ​ഹം​ ​മ​യ്യ​ഴി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​വ​ർ​ ​കാ​ൽ​ശ​രാ​യി​യും​ ​തോ​പ്പി​യും​ ​ധ​രി​ച്ചി​രു​ന്നു.​ ​ദൈ​വ​ത്തി​ന്റെ​ ​വി​കൃ​തി​ക​ളി​ലെ​ ​അ​ൽ​ഫോ​സ​ച്ച​നെ​പ്പോ​ലു​ള്ള​വ​ർ.​ ​അ​വ​രു​ടെ​ ​കു​ട്ടി​ക​ൾ​ ​ക​ണി​വെ​ച്ചി​രു​ന്നു.​ ​പ​ട​ക്ക​ങ്ങ​ൾ​ ​പൊ​ട്ടി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഏ​ക​ദേ​ശം​ ​ഏ​ഴു​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പു​ള്ള​ ​സു​ഖ​പ്ര​ദ​മാ​യ​ ​ഓ​ർ​മ്മ​ക​ളാ​ണ​ത്.

അ​ന്നും​ ​ഇ​ന്നും​ ​മ​യ്യ​ഴി​ ​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്റെ​ ​നാ​ടാ​ണ്.​ ​മ​യ്യ​ഴി​ ​എ​ന്ന​ ​വി​കാ​രം​ ​എ​ല്ലാ​ ​മ​ത​ക്കാ​രെ​യും​ ​ജാ​തി​ക്കാ​രെ​യും​ ​ഒ​ന്നി​ച്ചു​ ​നി​റു​ത്തു​ന്നു.​ ​ഈ​ ​പ്രാ​വ​ശ്യ​വും​ ​ക്രൈ​സ്ത​വ​രു​ടെ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ആ​രെ​ങ്കി​ലും​ ​ക​ണി​വെ​ക്കു​ക​യും​ ​പ​ട​ക്ക​ങ്ങ​ൾ​ ​പൊ​ട്ടി​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​ഈ​ ​വ​ർ​ഷം​ ​പു​ത്ത​ല​മ്പ​ല​ത്തി​ലെ​ ​തി​റ​യു​ത്സ​വം​ ​കാ​ണാ​ൻ​ ​മ​യ്യ​ഴി​ ​മാ​താ​വി​ന്റെ​ ​ബ​സി​ലി​ക്ക​യി​ലെ​ ​വി​കാ​രി​യും​ ​റെ​ക്‌​റ്റ​റു​മാ​യ​ ​റ​വ.​ ​ഡോ.​ ​വി​ൻ​സ​ന്റ് ​പു​ളി​ക്ക​ൽ​ ​വ​രി​ക​യും​ ​പൂ​ക്കു​ട്ടി​ച്ചാ​ത്ത​ൻ​ ​തെ​യ്യ​ത്തി​ന്റെ​ ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ക​ണ്ട് ​എ​ന്റെ​ ​മ​ന​സ് ​കു​ളി​ർ​ത്തി​രു​ന്നു.
കൊ​ന്ന​ ​പൂ​ക്കു​മ്പോ​ഴാ​ണ് ​വി​ഷു​ ​വ​ര​വാ​യി​ ​എ​ന്ന് ​ഞാ​ൻ​ ​അ​റി​ഞ്ഞി​രു​ന്ന​ത്.​ ​മ​യ്യ​ഴി​യി​ലെ​ ​എ​ന്റെ​ ​വീ​ട്ടി​ന്റെ​ ​പി​റ​കി​ൽ​ ​ഒ​രു​ ​വ​ലി​യ​ ​കൊ​ന്ന​മ​ര​മു​ണ്ടാ​യി​രു​ന്നു.​ ​മേ​ട​മാ​സ​ത്തി​ൽ​ ​അ​തി​ന്മേ​ൽ​ ​ഇ​ല​ക​ളെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​പൊ​ട്ടി​വി​ട​ർ​ന്ന് ​കു​ല​ക​ളാ​യി​ ​തൂ​ങ്ങു​ന്ന​ ​കൊ​ന്ന​പ്പൂ​ക്ക​ളു​ണ്ടാ​കും.​ ​ആ​ ​പൂ​ക്കാ​ഴ്‌​ച​ ​ജ​ന​ല​ഴി​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​ഞാ​ൻ​ ​നോ​ക്കി​നി​ൽ​ക്കു​മാ​യി​രു​ന്നു.​ ​ഇ​ന്ന് ​ആ​ ​മ​രം​ ​അ​വി​ടെ​യി​ല്ല.
പ​ള്ളൂ​രി​ലെ​ ​എ​ന്റെ​ ​പു​തി​യ​ ​വീ​ട്ടി​ൽ​ ​ഞാ​ൻ​ ​ഒ​രു​ ​കൊ​ന്ന​മ​രം​ ​ന​ട്ടി​രു​ന്നു.​ ​മൂ​ന്നു​വ​ർ​ഷം​ ​കൊ​ണ്ട് ​അ​ത് ​വ​ള​ർ​ന്നു​ ​വ​ലു​താ​യി.​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തി​ലാ​ണ​ല്ലോ​ ​വി​ഷു.​ ​പ​ക്ഷേ​ ​എ​ന്റെ​ ​കു​ട്ടി​ക്കൊ​ന്ന​മ​രം​ ​ഡി​സം​ബ​റി​ൽ​ ​ത​ന്നെ​ ​പൂ​ത്തു.​ ​എ​ന്നെ​പ്പോ​ലെ​ ​കൊ​ന്ന​മ​ര​ത്തി​നും​ ​ധൃ​തി​യാ​ണ്.മ​ഞ്ഞ​നി​റം​ ​എ​നി​ക്കി​ഷ്ട​മാ​ണ്.​ ​കൊ​ന്ന​പ്പൂ​ക്ക​ളാ​ണ് ​ഈ​ ​നി​റ​ത്തെ​ ​ഇ​ഷ്ട​പ്പെ​ടാ​ൻ​ ​എ​ന്നെ​ ​പ​ഠി​പ്പി​ച്ച​ത്.​ ​ഒ​രി​ക്ക​ൽ​ ​ശി​വ​ഗി​രി​ക്കു​ന്ന് ​ക​യ​റി​യ​പ്പോ​ൾ​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​മ​ഞ്ഞ​ത്തി​ര​ക​ൾ​ ​ക​ണ്ടു.​ ​അ​ത് ​മ​ഞ്ഞ​യെ​ ​കൂ​ടു​ത​ൽ​ ​സ്നേ​ഹി​ക്കു​വാ​ൻ​ ​എ​ന്നെ​ ​പ്ര​ചോ​ദി​പ്പി​ച്ചു.
ക​ണി​വെ​ക്കാ​നു​ള്ള​ ​ക​ണ്ണി​മാ​ങ്ങ​ക​ൾ​ ​എ​ന്റെ​ ​വീ​ടി​നു​ ​മു​മ്പി​ലെ​ ​പ​റ​മ്പി​ലെ​ ​മാ​വി​ന്മേ​ൽ​ ​കു​ല​ക​ളാ​യി​ ​തൂ​ങ്ങു​ന്നു.​ ​എ​ല്ലാ​യി​ട​ത്തും​ ​പ​ട​ക്ക​ക്ക​ട​ക​ൾ.​ ​മാ​ർ​ക്ക​റ്റു​ക​ൾ​ ​ഉ​ണ​രു​ക​യാ​ണ്.​ ​പെ​ൺ​കി​ടാ​വു​ക​ൾ​ ​വി​ഷു​വി​ന് ​ഉ​ടു​ക്കാ​നു​ള്ള​ ​പ​ട്ടു​പാ​വാ​ട​ക​ൾ​ ​ഇ​സ്‌​തി​രി​യി​ട്ട് ​വ​ച്ചി​രി​ക്കു​ന്നു.​ ​പി​ന്നെ​ ​ഇ​ത് ​മ​യ്യ​ഴി​യ​ല്ലേ​?​ ​മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​ന​ല്ല​ ​കോ​ളാ​യി​രി​ക്കും.
ഈ​ ​വ​ർ​ഷ​വും​ ​ഞ​ങ്ങ​ൾ​ ​വീ​ട്ടി​ൽ​ ​ക​ണി​ ​വെ​ക്കും.​ ​പ​ക്ഷേ​ ​പ​ട​ക്കം​ ​പൊ​ട്ടി​ക്കി​ല്ല.​ ​അ​ത് ​വേ​ണ്ട.​ ​എ​ന്തി​ന് ​ന​മ്മു​ടെ​ ​ജൈ​വ​പ​രി​സ​ര​ങ്ങ​ളെ​ ​മ​ലി​ന​മാ​ക്കു​ന്നു...
കേ​ര​ള​കൗ​മു​ദി​യു​ടെ​ ​എ​ല്ലാ​ ​വാ​യ​ന​ക്കാ​ർ​ക്കും​ ​എ​ന്റെ​ ​വി​ഷു​ ​ആ​ശം​സ​ക​ൾ.

വിലമതിക്കാവില്ല,​

ആ ഒരു പണം!

പ്രൊഫ. എം.കെ. സാനു

k

ആ​ല​പ്പു​ഴ​യി​ൽ,​​​ ​തു​മ്പോ​ളി​ ​ക​ട​ൽ​തീ​ര​ത്തി​ന​ടു​ത്ത് ​മം​ഗ​ല​ത്ത് ​ത​റ​വാ​ട്ടി​ലാ​യി​രു​ന്നു​ ​ചെ​റു​പ്പ​ത്തി​ലെ​ ​വി​ഷു​ ​ആ​ഘോ​ഷം.​ ​കൂ​ട്ടു​കു​ടും​ബം​ ​ആ​യി​രു​ന്നു.​ ​വ​ല്യ​ച്ഛ​ൻ​ ​(​അ​ച്ഛ​ന്റെ​ ​ജ്യേ​ഷ്ഠ​ൻ​)​ ​കു​ഞ്ഞു​ണ്ണി​ ​കു​ഞ്ഞ​ൻ​ ​(​മം​ഗ​ല​ത്ത് ​മൂ​പ്പീ​ന്ന്)​ ​ആ​ണ് ​കാ​ര​ണ​വ​ർ.​ ​വി​ഷു​ദി​വ​സം​ ​രാ​വി​ലെ​ ​കു​ളി​ച്ച് ​കു​റി​തൊ​ട്ട് ​വ​രു​ന്ന​ ​വ​ല്യ​ച്ഛ​ൻ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​യെ​ല്ലാം​ ​വി​ളി​ച്ച് ​നി​റു​ത്തി​ ​ഓ​രോ​ ​പ​ണം​ ​വീ​തം​ ​കൈ​നീ​ട്ടം​ ​ത​രും.​ ​നാ​ലു​ ​ച​ക്ര​മാ​ണ് ​ഒ​രു​പ​ണം.​ ​ഒ​രു​ ​രൂ​പ​യു​ടെ​ ​എ​ഴി​ലൊ​ന്ന് ​മൂ​ല്യ​മു​ള്ള​ ​ആ​ ​ഒ​രു​ ​പ​ണ​ത്തി​നും​ ​അ​ന്ന് ​വ​ലി​യ​ ​മൂ​ല്യ​മാ​യി​രു​ന്നു.

കൂ​ട്ടു​കു​ടും​ബം​ ​ഭാ​ഗി​ച്ച് ​ഓ​രോ​രു​ത്ത​രും​ ​വെ​വ്വേ​റെ​ ​വീ​ടു​വ​ച്ച് ​മാ​റു​ന്ന​തു​ ​വ​രെ​ ​ഈ​ ​സ​മ്പ്ര​ദാ​യം​ ​തു​ട​ർ​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ആ​യി​രു​ന്ന​ ​അ​ഡ്വ.​ ​വി.​കെ.​ ​വേ​ലാ​യു​ധ​നും​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ആ​യി​രു​ന്ന​ ​വി.​വി.​ ​വി​ജ​യ​നു​മൊ​ക്കെ​ ​ഈ​ ​കൂ​ട്ടു​കു​ടും​ബ​ത്തി​ലെ​ ​കു​ട്ടി​ക​ളാ​യി​രു​ന്നു.

ചെലവഴിക്കാൻ

പറ്റാത്ത കൈനീട്ടം

കെ.എൽ. മോഹനവർമ്മ

h

മ​ന​സി​ൽ​ ​ത​ങ്ങി​നി​ൽ​ക്കു​ന്ന​ ​ആ​ദ്യ​ ​വി​ഷു​ ​ആ​ഘോ​ഷം​ ​നാ​ലാം​ ​വ​യ​സി​ലേ​താ​ണ്.​ ​ഇ​ന്ന് 88​ ​വ​യ​സാ​യി.​ ​ചെ​ന്നി​ത്ത​ല​യി​ലാ​ണ് ​സ്വ​ദേ​ശ​മെ​ങ്കി​ലും​ ​അ​വ​ധി​ക്കാ​ല​മാ​യ​തു​കൊ​ണ്ട് ​അ​മ്മ​വീ​ടാ​യ​ ​ചേ​ർ​ത്ത​ല​യി​ലെ​ ​പ​ടി​ഞ്ഞാ​റേ​ക്കാ​ട്ടി​ക്ക​ൽ​ ​കോ​വി​ല​ക​ത്താ​യി​രു​ന്നു​ ​വി​ഷു​ ​ആ​ഘോ​ഷം.​ ​അ​തി​രാ​വി​ലെ​ ​വി​ഷു​ക്ക​ണി​യു​ണ്ടാ​കും.​ ​അ​തു​ക​ഴി​ഞ്ഞാ​ൽ​ ​ത​റ​വാ​ട്ടി​ൽ​ ​എ​ല്ലാ​വ​രും​ ​വി​ഷു​ക്കൈ​നീ​ട്ട​ത്തി​ന് ​കാ​ത്തി​രി​ക്കും.​ ​അ​മ്മാ​വ​നാ​ണ് ​കൈ​നീ​ട്ടം​ ​ത​രു​ന്ന​ത്.​ ​നേ​രം​ ​പു​ല​ർ​ന്നു​ക​ഴി​യു​മ്പോ​ൾ​ ​അ​മ്മാ​വ​നും​ ​ഒ​രു​ ​സ​ഹാ​യി​യും​ ​കൂ​ടി​ ​കി​ഴ​ക്കേ​ക്കാ​ട്ടി​ക്ക​ൽ​ ​കോ​വി​ല​ക​ത്തു​നി​ന്നു​ ​വ​ന്ന് ​ആ​ദ്യം​ ​മു​ത്ത​ശ്ശി​ക്ക് ​ഒ​രു​ ​വെ​ള്ളി​നാ​ണ​യം​ ​കൈ​നീ​ട്ട​മാ​യി​ ​ന​ൽ​കും.

പി​ന്നീ​ട് ​കു​ട്ടി​ക​ളെ​ ​ഓ​രോ​രു​ത്ത​രെ​ ​പേ​രു​വി​ളി​ച്ച് ​നാ​ലു​ ​ച​ക്ര​വും​ ​(​ഒ​രു​പ​ണം​),​​​ ​പി​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​'​അ​സി​സ്റ്റ​ന്റ് ​"​ര​ണ്ട് ​ച​ക്ര​വും​ ​ന​ൽ​കും.​ ​അ​ങ്ങ​നെ​ ​കി​ട്ടു​ന്ന​ ​ആ​റു​ ​ച​ക്രം​ ​ചെ​ല​വ​ഴി​ക്കു​ന്ന​താ​യി​രു​ന്നു​ ​ഏ​റെ​ ​പ്ര​യാ​സം.​ ​ക്ഷ​ത്രി​യ​ന്മാ​രാ​യ​തു​കൊ​ണ്ട് ​മ​റ്റു​ ​ജാ​തി​ക്കാ​രെ​ ​തീ​ണ്ടാ​നും​ ​തൊ​ടാ​നും​ ​പാ​ടി​ല്ല.​ ​അ​ക്കാ​ല​ത്ത് ​ച​ന്ത​യൊ​ന്നു​മി​ല്ല.​ ​വി​ഷു​ക്കാ​ല​മാ​കു​മ്പോ​ൾ​ ​മി​ഠാ​യി,​ ​ക​പ്പ​ല​ണ്ടി,​ ​ക​മ്പി​ത്തി​രി,​ ​പ​ട​ക്കം,​ ​ബ​ലൂ​ൺ....​ ​ഒ​ക്കെ​ ​വി​ൽ​ക്കാ​ൻ​ ​ആ​ളു​ക​ൾ​ ​വ​രും.​ ​പ​ക്ഷേ,​ ​തീ​ണ്ട​ലും​ ​തൊ​ടീ​ലു​മു​ള്ള​തു​കൊ​ണ്ട് ​അ​വ​രു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് ​മി​ഠാ​യി​യും​ ​ക​പ്പ​ല​ണ്ടി​യും​ ​വാ​ങ്ങാ​നോ​ ​ക​ഴി​ക്കാ​നോ​ ​പ​റ്റി​ല്ല.
അ​താ​ക​ട്ടെ,​​​ ​കു​ട്ടി​ക​ളാ​യ​ ​ഞ​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​വി​ഷ​മ​വു​മാ​ണ്.​ ​ആ​കെ​ ​വാ​ങ്ങാ​വു​ന്ന​ത് ​ബ​ലൂ​ണും​ ​പ​ട​ക്ക​വും​ ​ക​മ്പി​ത്തി​രി​യും​ ​മാ​ത്രം.​ ​അ​തു​പോ​ലും,​​​ ​താ​ഴ്ന്ന​ജാ​തി​ക്കാ​രെ​ ​തീ​ണ്ടി​ ​അ​ശു​ദ്ധ​മാ​കാ​തെ​ ​വേ​ണം.​ ​എ​ങ്ങ​നെ​യാ​യാ​ലും​ ​ചി​ല​ ​ക​ള്ള​ത്ത​ര​ങ്ങ​ളൊ​ക്കെ​ ​ഒ​പ്പി​ച്ച് ​ഉ​ച്ച​തി​രി​യു​മ്പോ​ഴേ​ക്കും​ ​കൈ​യി​ൽ​കി​ട്ടി​യ​ ​പ​ണ​മ​ത്ര​യും​ ​ഞ​ങ്ങ​ൾ​ ​ചെ​ല​വാ​ക്കും.

ഉണ്ണിയപ്പത്തിന്റെ

മണവും പടക്കവും

അഖില ഭാർഗവൻ

(ചലച്ചിത്ര നടി)

k

ഉ​ണ്ണി​ ​അ​പ്പ​ത്തി​ന്റെ​ ​മ​ണ​മാ​ണ് ​എ​നി​ക്ക് ​വി​ഷു.​ ​തൊ​ടി​യി​ൽ​ ​നി​റ​യെ​ ​ക​ണി​ക്കൊ​ന്ന​യു​ണ്ട്.​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​കു​ട്ടി​ക​ളും​ ​പൂ​ ​പ​റി​ക്കാ​ൻ​ ​വ​രും.​ ​ക​ണി​യൊ​രു​ക്കി​യ​ ​ഓ​ട്ടു​രു​ളി​യി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​അ​മ്മ​ ​വെ​ള്ളി​നാ​ണ​യ​മെ​ടു​ത്ത് ​കൈ​നീ​ട്ട​മാ​യി​ ​ത​രും.

കൈ​നീ​ട്ടം​ ​കി​ട്ടി​യ​ ​പൈ​സ​ ​എ​ണ്ണി​ ​തി​ട്ട​പ്പെ​ടു​ത്തു​ന്ന​താ​ണ് ​വി​ഷു​ക്കാ​ല​ത്തെ​ ​മ​റ്റൊ​രു​ ​ഓ​ർ​മ്മ.​ ​ആ​രാ​ണ് ​കൈ​നീ​ട്ടം​ ​വാ​ങ്ങു​ന്ന​തി​ൽ​ ​മു​ന്നി​ലെ​ന്ന​ ​മ​ത്സ​ര​മാ​യി​രി​ക്കും​ ​ഞാ​നും​ ​ഏ​ട്ട​നും​ ​ത​മ്മി​ൽ.അ​ച്ഛ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​കൈ​യി​ൽ​ ​നി​ന്ന് ​വി​ഷു​ക്കൈ​നീ​ട്ടം​ ​മേ​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ​ ​അ​യ​ല​ത്തേ​ക്കു​ള്ള​ ​ഓ​ട്ട​മാ​ണ്.​ ​അ​ടു​ത്ത​ ​വീ​ടു​ക​ളി​ലേ​ക്ക് ​വി​ഷു​ദി​വ​സം​ ​പാ​യ​സം​ ​കൊ​ണ്ടു​ക്കൊ​ടു​ക്കാ​ൻ​ ​ഏ​ട്ട​നും​ ​ഞാ​നും​ ​'​അ​ടി​"​ ​ആ​യി​രി​ക്കും.​ ​അ​വി​ടെ​ ​നി​ന്ന് ​കൈ​നീ​ട്ടം​ ​കി​ട്ടു​മ​ല്ലോ​!​ ​വി​ഷു​ ​ദി​വ​സ​മാ​ണ് ​ചെ​റു​കു​ന്ന് ​അ​ന്ന​പൂ​ർ​ണേ​ശ്വ​രി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഉ​ത്സ​വം​ ​തു​ട​ങ്ങു​ന്ന​ത്.​ ​മി​ക്ക​ ​വി​ഷു​വി​നും​ ​അ​ച്ഛ​ൻ​ ​നാ​ട്ടി​ലു​ണ്ടാ​വി​ല്ല.​ ​അ​ച്ഛ​ൻ​ ​നാ​ട്ടി​ലു​ള്ള​ ​വി​ഷു​ ​ഞ​ങ്ങ​ൾ​ ​അ​ടി​ച്ചു​പൊ​ളി​ക്കും.​ ​ഇ​ല്ലാ​ത്ത​പ്പോ​ൾ​ ​വി​ഷ​മി​ച്ചി​ട്ടു​മു​ണ്ട്.​ ​പ​ട​ക്ക​ത്തി​ന്റെ​ ​ശ​ബ്ദം​ ​ഭ​യ​ങ്ക​ര​ ​പേ​ടി​യാ​ണ്.​ ​ഞാ​ൻ​ ​പേ​ടി​ച്ചു​ ​ക​ര​യും.​ ​ആ​ ​ക​ര​ച്ചി​ൽ​ ​മാ​റ്റു​ന്ന​ത് ​പി​ന്നെ​ ​പൂ​ത്തി​രി​യും​ ​മ​ത്താ​പ്പു​മൊ​ക്കെ​ ​ക​ത്തി​ച്ചാ​ണ്.

(പ്രേമലു സിനിമയിൽ കാർത്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി)​​

'പെരിയോൻ..."

തന്ന വിഷു

ജിതിൻ രാജ്

(പിന്നണി ഗായകൻ)​

k

കു​ട്ടി​ക്കാ​ല​ത്തെ​ ​വി​ഷു​ ​ആ​ഘോ​ഷം​ ​മ​ന​സി​ൽ​ ​മാ​യാ​തെ​ ​നി​ൽ​പ്പു​ണ്ട്.​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ത​ന്ന​ ​കൈ​നീ​ട്ടം,​​​ ​അ​പ്പോ​ൾ​ ​മ​ന​സി​ൽ​ ​നി​റ​യു​ന്ന​ ​സ​ന്തോ​ഷം....​ ​അ​തൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.​ ​ക​ണി​ ​കാ​ണി​ക്കാ​ൻ​ ​അ​മ്മ​ ​ക​ണ്ണു​പൊ​ത്തി​ ​കൊ​ണ്ടു​പോ​കും.​ ​ക​ണി​ ​കാ​ണി​ച്ച​ ​ശേ​ഷ​മാ​ണ് ​കൈ​നീ​ട്ടം​ ​കി​ട്ടു​ക.​ ​അ​മ്പ​തോ​ ​നൂ​റോ​ ​രൂ​പ​യാ​യി​രി​ക്കും​ ​കൈ​നീ​ട്ടം.​ ​അ​ന്ന് ​അ​ത് ​വ​ലി​യ​ ​തു​ക​യാ​ണ്.​ ​അ​ത് ​ഭ​ദ്ര​മാ​യി​ ​സൂ​ക്ഷി​ച്ചു​വ​യ്ക്കും.

വി​ഷു​വി​ന്റെ​ ​അ​വ​ധി​ ​ക​ഴി​ഞ്ഞ് ​സ്‌​കൂ​ൾ​ ​തു​റ​ക്കു​മ്പോ​ൾ​ ​മി​ഠാ​യി​യോ​ ​ജ്യൂ​സോ​ ​വാ​ങ്ങാ​നാ​ണ് ​ഇ​ത് ​എ​ടു​ക്കു​ക.​ ​പ​ട​ക്ക​മി​ല്ലാ​തെ​ ​വി​ഷു​വു​ണ്ടോ​!​ ​അ​ച്ഛ​ന്റെ​ ​കൂ​ടെ​ ​പ​ട​ക്കം​ ​വാ​ങ്ങാ​ൻ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഭാ​ഗ​ത്തൊ​ക്കെ​ ​പോ​കു​മാ​യി​രു​ന്നു.​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​എ​ല്ലാ​ ​വി​ഷു​വി​നും​ ​പ​ട​ക്കം​ ​പൊ​ട്ടി​ക്കും.​ ​ഇ​ത്ത​വ​ണ​ത്തെ​ ​എ​ന്റെ​ ​വി​ഷു​ ​ഒ​രു​പാ​ട് ​പ്ര​ത്യേ​ക​ത​ ​നി​റ​ഞ്ഞ​താ​ണ്.​ ​ആ​ടു​ജീ​വി​ത​ത്തി​ലെ​ ​എ​ന്റെ​ ​പാ​ട്ട് ​ലോ​കം​ ​മു​ഴു​വ​ൻ​ ​ഏ​റ്റു​പാ​ടു​ന്ന​തു​ ​കേ​ട്ട് ​മ​ന​സു​ ​നി​റ​യു​ന്നു.

('ആടുജീവിതം"- സിനിമയിലെ പെരിയോനേ... എന്ന ഗാനം പാടിയത് ജിതിൻ രാജ് ആണ്)​

ഓട്ട ട്രൗസറിലെ

നാണയങ്ങൾ

ജയരാജ് വാര്യർ

h

ലോകം മുഴുവനുമുളള മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ ഞങ്ങൾ വിഷുവേലയുടെ ആരവങ്ങളിലാകും. ഞങ്ങളുടെ നാട്ടിലെ, വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തിലെ വിഷുവേല! അത് വേറെയാർക്കും വിഷുക്കാലത്ത് ഇല്ലാത്ത ആഘോഷമാണ്. അതു ഞങ്ങൾ തലേന്നുതന്നെ ആഘോഷിക്കാൻ തുടങ്ങും. ആന എഴുന്നള്ളിപ്പും പഞ്ചവാദ്യവും തായമ്പകയുമെല്ലാമുളള വിഷുദിനം.

ചെറുപ്പത്തിൽ അമ്പതു പെെസയായിരുന്നു വലിയ കെെനീട്ടം. അത് അച്ഛൻ തരും. പക്ഷേ, എന്റെ നോട്ടം ഇരുപതു പെെസയിലേക്കാണ്. സ്വർണനിറമാണ് അന്നത്തെ ഇരുപതു പെെസയ്ക്ക്. ആ നാണയത്തുട്ടിൽ താമരയുണ്ടാകും. അത് കാണാൻ തന്നെ ഭംഗിയുണ്ട്. പുത്തൻ നാണയം തിളങ്ങും. അങ്ങനെ അമ്പത് പെെസ കൊടുത്ത് ഞാൻ ഇരുപത് പെെസയുടെ നാണയം വാങ്ങും. അതൊരു കാലം. നാണയത്തിന് നിറപരമായ മൂല്യമുണ്ടായിരുന്ന കാലം!

ഇനി, ഈ നാണയങ്ങൾ കിട്ടിയാലും കുറച്ചൊക്കെ കളഞ്ഞുപോകും! ട്രൗസറിന്റെ ഓട്ടയിലൂടെ വഴിയിൽ വീണുപോകുന്നത് നമ്മളറിയില്ല. വിഷുക്കെെനീട്ടംകൊണ്ട് തികഞ്ഞില്ലെങ്കിൽ,​ വീണ്ടും പടക്കം വാങ്ങുന്നത് കശുഅണ്ടി കൊണ്ടുപോയി കടയിൽ വിറ്റിട്ടാണ്. അതിന്റെ സുഖമൊന്നും ഇപ്പോഴത്തെ വിഷുവിനില്ല.

തെല്ലാം ഓർക്കുമ്പോഴുളള സുഖം ഇന്നില്ല. ഇപ്പോൾ കുട്ടികൾക്ക് കൊടുക്കുന്നത് നോട്ടുകളാണ്. അഞ്ഞൂറിന്റെ കെട്ടുകളാണ് വിഷു കഴിയുമ്പോൾ അവർ കൊണ്ടുനടക്കുന്നത്. കാലത്തിന്റെ ഒരു കളി!

ഭാര്യയുടെ കൈനീട്ടം

കണ്ട് ഞാൻ ഞെട്ടി!

ടോം ജോസഫ്

(ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ)​

k

കുട്ടിക്കാലത്ത് കൈനീട്ടം കിട്ടാൻ എല്ലാവരെയും പോലെ കാത്തിരുന്നിട്ടുണ്ട്. അന്നൊക്കെ വിഷുവിന്റെയന്ന് ഉറക്കമെഴുന്നേറ്റാൽ കണ്ണ് പാതിയടച്ചു പിടിച്ച് അച്ഛന്റെ അടുക്കലേക്കോടും. അഞ്ചിന്റെയോ പത്തിന്റെയോ നോട്ടാണ് കൈനീട്ടം. പിന്നെ അമ്മയുടെയും മൂത്ത ചേട്ടന്റെയും അടുക്കലേക്ക്. കൈനീട്ടം കിട്ടുന്ന പണം കൂട്ടിവച്ചാണ് കളിപ്പാട്ടങ്ങൾ വാങ്ങുന്നത്. ഓർമ്മയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത് കല്യാണത്തിനു ശേഷമുള്ള ഒരു സർപ്രൈസ് വിഷുക്കൈനീട്ടമാണ്!

കല്യാണം കഴിഞ്ഞ് ആറേഴു വർഷത്തെ വിഷുക്കാലം ഇന്ത്യൻ ക്യാമ്പിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു വിഷുവിന് നാട്ടിലെത്തിയപ്പോൾ എനിക്ക് സർപ്രൈസായി കൈനീട്ടം നൽകാൻ ഭാര്യ (ജാനറ്റ്)​ പ്ളാനിട്ടു. ഭർത്താവ് വോളിബാൾ കളിക്കാരനായതുകൊണ്ട് പന്തുതന്നെ കൈനീട്ടമായി തരാനായിരുന്നു പരിപാടി. കടയിൽപോയി വാങ്ങുകയും ചെയ്തു. വിഷു ദിവസം രാവിലെ സർപ്രൈസ് ഗിഫ്റ്റ് കൈയിൽ കിട്ടിയ ഞാൻ സന്തോഷത്തോടെ ഗിഫ്റ്റ് 'അൺബോക്സ് " ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. വോളിബാൾ കളിക്കാരനായ എനിക്കുവേണ്ടി ഭാര്യ വാങ്ങിയത് ഫുട്ബാൾ! ഒരുപാടു നാൾ ആ പന്ത് ഞങ്ങളുടെ ഷോക്കേസിൽ ഇരുന്നു. പിന്നീടൊരിക്കലും ഭാര്യ കൈനീട്ടമായി പന്ത് വാങ്ങിയിട്ടില്ല. ആ ഗിഫ്റ്റ് ഷർട്ടിലേക്കു മാറി!

മറക്കാതൊരു

മുത്തശ്ശിക്കാലം

പി.എൻ. മഹേഷ് നമ്പൂതിരി

(ശബരിമല മേൽശാന്തി)​

k

എന്റെ ചെറുപ്പത്തിൽ,​ ഇല്ലത്തെ മുത്തശ്ശിയാണ് വിഷുവിന് പുലർച്ചെ കാണുന്നതിനായി തലേന്നു രാത്രി കണിയൊരുക്കി വയ്ക്കുക. പൂജാമുറിയിൽ ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, മാങ്ങ, കൊന്നപ്പൂവ്, നാളികേരം, പഴവർഗങ്ങൾ, അഷ്ടമംഗലം, സ്വർണം, അക്ഷതം, ദീപം, നാണയങ്ങൾ.... വെളുപ്പിന് ആദ്യം മുത്തശ്ശി എഴുന്നേറ്ര് പൂജാമുറിയിൽ കയറി കണികാണും. പിന്നെ,​ ഓരോരുത്തരെയായി വിളിച്ച് കണി കാണിക്കും. ഉറക്കച്ചടവോടെ കണ്ണടച്ചു വരുന്ന ഞങ്ങളെ,​ 'ഇതിലേ... ഇതിലേ..." എന്നു പറഞ്ഞ് മുത്തശ്ശി കൂട്ടിക്കൊണ്ടുപോയി കണി കാണിക്കും. അതിനു ശേഷം സ്വർണവും നാണയവും കൈനീട്ടം തരും.

പിന്നീട് എല്ലാവരെയും കൂട്ടി മുറ്റത്തേക്കിറങ്ങി തൊഴുത്തിലെ പശുക്കളെയും,​ പുരയിടത്തിലെ മരങ്ങളെയും പക്ഷികളെയുമൊക്കെ കണികാണിക്കും. അഷ്ടമംഗലം അഷ്ടൈശ്വര്യ പ്രതീകമാണ്. സ്വർണം പരിശുദ്ധിയെ കുറിക്കുന്നു. ദീപം അറിവിന്റെയും കണിക്കൊന്ന സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണ്. ദശപുഷ്പം സൗഭാഗ്യത്തെയും,​ അലക്കിയ വസ്ത്രം ശുദ്ധമനസിനെയും നാളികേരം, വെള്ളരി, മാങ്ങ തുടങ്ങി ഫലവർഗ്ഗങ്ങൾ അഭിവൃദ്ധിയെയും അടയാളപ്പെടുത്തുന്നു.

പൂജാമുറിയിൽ ദേവസാന്നിദ്ധ്യത്തിൽ കാർണവന്മാർ ഗുരുസ്ഥാനത്തു നിന്ന് അനുഗ്രഹം നൽകും. സ്വർണവും വെള്ളിയുമൊക്കെയാണ് അന്ന് ഉള്ളംകയ്യിലേക്ക് കൈനീട്ടമായി വച്ചുതരിക. ആ കൈനീട്ടം ജീവിതത്തിലെ വലിയ നേട്ടമാണ്. എല്ലാവർക്കും ശബരിമല ശ്രീധർമ്മ ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹത്തിന്റെ വിഷു ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISHUSPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.