കൊച്ചി: ഉപ ബ്രാൻഡായ കിയ ഓൾ ഇലക്ട്രിക് ക്രോസ് ഓവറായ ഇ.വി6 അവതരിപ്പിച്ചതിന് പിന്നാലെ, മാതൃബ്രാൻഡായ ഹ്യുണ്ടായിയും ഇന്ത്യയിലെ ഇ-വാഹന വിപണിയിൽ പോര് കടുപ്പിക്കാനിറങ്ങുന്നു. കമ്പനിയുടെ പുത്തൻ ഇലക്ട്രിക് മോഡലായ അയോണിക് 5 ഈവർഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും.
അയോൺ, യുണീക് എന്നീ പദങ്ങൾ ഒന്നിപ്പിച്ച് ഹ്യുണ്ടായ് നൽകിയ പേരാണ് അയോണിക്. ഇ-വാഹനങ്ങൾക്കായി ഹ്യുണ്ടായ് ഗ്രൂപ്പ് സജ്ജമാക്കിയ ഇലക്ട്രിക് - ഗ്ളോബൽ മോഡുലാർ പ്ളാറ്റ്ഫോമിലാണ് (ഇ-ജി.എം.പി) അയോണിക് 5ന്റെ നിർമ്മാണം. അകത്തളവും പുറംമോടിയും നൂതനമായാണ് ഹ്യുണ്ടായ് ഒരുക്കിയിട്ടുള്ളത്. പ്രകൃതിസൗഹാർദ്ദമായാണ് ഈ ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനത്തിന്റെ ഓരോ ഇഞ്ചും ഹ്യുണ്ടായ് രൂപകല്പന ചെയ്തത്.
അടുത്തിടെ വേൾഡ് കാർ ഒഫ് ദി ഇയർ പുരസ്കാരം അയോണിക് 5നെ തേടിയെത്തിയിരുന്നു. ബാറ്ററി ഇലക്ട്രിക് വാഹന ശ്രേണിയിൽ (ബി.ഇ.വി) 2028നകം ഇന്ത്യയിൽ ആറ് പുത്തൻ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഈവർഷത്തെ മോഡലായ അയോണിക് 5.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |