SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

മുഖം മാത്രമല്ല ശരീരം മുഴുവൻ വെട്ടിത്തിളങ്ങും; മിനിട്ടുകൾ കൊണ്ട് ചെയ്യാവുന്ന എളുപ്പവഴി പരീക്ഷിച്ച് നോക്കൂ

Increase Font Size Decrease Font Size Print Page
beauty

ചർമ സംരക്ഷണം എന്ന് പറയുമ്പോൾ ഭൂരിഭാഗംപേരും മുഖത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, മുഖം മാത്രമല്ല, ശരീരം മുഴുവൻ ഒരുപോലെ ശ്രദ്ധിക്കുമ്പോഴാണ് കൃത്യമായ ഫലം ലഭിക്കുക. പലരുടെയും മുഖവും കഴുത്തും കയ്യുമെല്ലാം വ്യത്യസ്‌ത നിറങ്ങളിൽ ആവുന്നതും ഇങ്ങനെയുള്ള ശ്രദ്ധക്കുറവ് കാരണമാണ്. അതിനാൽ മുഖം പോലെ തന്നെ നിങ്ങളുടെ കയ്യും കാലും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക.

ഇതിനായി അനാവശ്യം രോമങ്ങൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ പലർക്കും 'സ്‌ട്രോബറി ലഗ്' എന്ന പ്രശ്‌നം വരാറുണ്ട്. സ്‌ട്രോബറിയുടെ പുറം പോലെ ചുവന്ന് തടിച്ച് വേദനയോടെയാണ് ഈ പ്രശ്‌നം ഉണ്ടാവുക. അതിന് കാരണം ശരിയായ രീതിയിൽ രോമങ്ങൾ നീക്കം ചെയ്യാത്തതാണ്. സ്‌ട്രോബറി ലഗ് വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

1. ചൂടുവെള്ളത്തിൽ കുളിക്കുക

ഇളം ചൂടുവെള്ളത്തിൽ കുളിച്ച ശേഷം രോമം നീക്കം ചെയ്യുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാനും വേദനയില്ലാതെ രോമം നീക്കാനും ഇത് സഹായിക്കും.

2. സ്‌ക്രബ് ചെയ്യുക

ഷേവിംഗ് അല്ലെങ്കിൽ വാക്‌സിംഗ് ചെയ്യുന്നതിന് മുമ്പ് കാലും കയ്യും സ്‌ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് രോമവളർച്ച് കുറയ്‌ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമം മൃദുവാക്കാനും എളുപ്പത്തിൽ രോമങ്ങൾ നീക്കം ചെയ്യാനും സ്‌ക്രബ് ചെയ്യുന്നതിലൂടെ സാധിക്കും.


3. മൂർച്ചയുള്ള റേസർ

ഷേവ് ചെയ്‌താണ് രോമം നീക്കുന്നതെങ്കിൽ നല്ല മൂർച്ചയുള്ള പുതിയ റേസർ തന്നെ ഉപയോഗിക്കുക. ഒരുപാട് ഉപയോഗിച്ച് പഴകിയതാണെങ്കിൽ ചർമത്തിന് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. മുടി വളർച്ചയുള്ള അതേ ദിശയിൽ തന്നെ ഷേവ് ചെയ്യണം. ഒരുപാട് അമർത്തി ചർമത്തിൽ മുറിവുണ്ടാക്കുന്ന രീതിയിൽ ചെയ്യരുത്.

4. മോയ്‌സ്‌ചറൈസർ

ചർമത്തിൽ ചൊറിച്ചിൽ, വരൾച്ച പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ രോമം നീക്കം ചെയ്‌ത ശേഷം മോയ്‌സ്‌ചറൈസർ പുരട്ടുക.

TAGS: BEAUTY, BEAUTY TIPS, FLAWLESS SKIN TIPS, SKIN BRIGHTENING TIPS, SKIN WHITENING TIPS, SKINCARETIPS, HOME REMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY