SignIn
Kerala Kaumudi Online
Thursday, 18 July 2024 6.47 AM IST

മാന്നാറിൽ  ആഹ്ളാദപ്രകടത്തിനിടെ യു.ഡി.എഫ് - ബി.ജെ.പി പോര്

udf-bjp-

മാന്നാർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാന്നാർ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ സംഘർഷം ഒഴിവായി. മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റോർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് തൊട്ട് പിന്നാലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന റാലിയും ഉണ്ടായിരുന്നു. യു.ഡി.എഫ് പ്രകടനത്തിന് മുന്നിലെത്താൻ ബി.ജെ.പി വാഹനങ്ങൾ ശ്രമിച്ചെങ്കിലും പൊലീസ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. മാന്നാർ തൃക്കുരട്ടി ക്ഷേത്രജംഗ്ഷനിൽവെച്ച് യു.ഡി.എഫ് പ്രകടനത്തിനെ മറികടന്ന് മുന്നിലെത്തിയ ബി.ജെ.പി പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ മാന്നാർ പൊലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും ബി.ജെ.പി പ്രകടനം ആദ്യം പോകാൻ അനുവദിക്കുകയുമായിരുന്നു. യു.ഡി.എഫ് നേതാക്കളായ മാന്നാർ അബ്ദുൽ ലത്തീഫ്, സണ്ണി കോവിലകം, തോമസ് ചാക്കോ, സുജിത് ശ്രീരംഗം, ടി.കെ ഷാജഹാൻ, ടി.എസ് ഷഫീഖ്, എൻ.എ സുബൈർ, ഷാജി കുരട്ടിക്കാട്, കെ.ബാലസുന്ദരപണിക്കർ, കെ.എ സലാം, ഷൈനാ നവാസ്, മധു പുഴയോരം, വൽസലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, രാധാമണി ശശീന്ദ്രൻ, പി.ബി സലാം, അനിൽ മാന്തറ, അൻസിൽ അസീസ്, ഹരിദാസ് കിം കോട്ടേജ് എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി പ്രകടനം സ്റ്റോർജംഗ്ഷനിൽ സമാപിച്ചു. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ്‌കൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജി കുരുവിള, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പദ്മകുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സജീഷ് തെക്കേടം, ഹരി മണ്ണാരേത്ത്, വൈസ്പ്രസിഡന്റ് കലാധരൻ കൈലാസം, പ്രവീൺ പ്രണവം, ശ്രീകുമാർ നെടുംചാലിൽ, മണ്ഡലം സെക്രട്ടറി ബിന്ദു ശ്രീകുമാർ, വൈസ്പ്രസിഡന്റ് രാജേഷ് ഗ്രാമം, ജില്ലാ കമ്മറ്റിയംഗം മാന്നാർ സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പാർവതി രാജീവ്, ജനറൽസെക്രട്ടറി ദീപാ രാജൻ, കർഷക മോർച്ച മണ്ഡലം ജന.സെക്രട്ടറി ശ്രീക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.