ചേർത്തല: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ യുവാവിന് രണ്ടുവർഷം തടവും 20,000 പിഴയും വിധിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ജിതിൻ നിവാസിൽ അഖിൽ (31) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സബ് ഇൻസ്പക്ടറായിരുന്ന കെ.വീരേന്ദ്രകുമാറാണ് അന്വേഷണം നടത്തിയത്.എ.എസ്.ഐ എ.കെ.സുനിൽകുമാർ, വനിതാസിവിൽ പൊലീസ് ഓഫീസർ നിത്യ എന്നിവരും പങ്കാളികളായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ,അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |