മാവേലിക്കര: ബി.ജെ.പി മാവേലിക്കര മണ്ഡലം നേതൃയോഗം മാവേലിക്കര വ്യാപാരഭവനിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജയശ്രീ അജയകുമാർ, പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ സുധീഷ് ചാങ്കൂർ, ജീവൻ ചാലിശേരിൽ, സ്മിത ഓമനക്കുട്ടൻ, പി.സ്റ്റാലിൻ കുമാർ, മുരുകൻ ആചാരി, സ്മിത വിശ്വനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |