പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ശ്രീനാരായണ ദർശനോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളനം രാവിലെ 11ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. യോഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജനറൽ സെക്രട്ടറിയെ മുഖ്യാതിഥിയായ മന്ത്രി പി. രാജീവ് ആദരിക്കും.
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ, പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ, യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിവർ സംസാരിക്കും.
രാവിലെ 6.30ന് വൈദികയോഗത്തിന്റെ കാർമ്മികത്വത്തിൽ ഗുരുമണ്ഡപത്തിൽ പൂജകൾ നടക്കും. 9.30ന് ഡോ. കാരുമാത്ര വിജയൻ തന്ത്രിയുടെ പ്രഭാഷണം, ഉച്ചക്ക് 2.3ന് കലാപരിപാടികൾ, വൈകിട്ട് 6ന് സമർപ്പണത്തോടെ ദർശനോത്സവം സമാപിക്കും.
ഇന്നലെ രണ്ടാംദിന സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തോടൊപ്പം ഗുരുദേവ ദർശനങ്ങളും കുട്ടികളെ പഠിപ്പിക്കണമെന്ന് ഡോ. എം.എൻ. സോമൻ പറഞ്ഞു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനുമുള്ള ഗുരുദേവ സന്ദേശം ഉൾക്കൊണ്ടുവേണം ഓരോ ശ്രീനാരായണീയനും പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.
ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ഉത്തേജനവും ആത്മവിശ്വാസവുമാണ് ഗുരുദേവ സന്ദേശങ്ങളെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യൂണിയൻ കൺവീനർ ഷൈജു മനയ്കപ്പടി, ഇ.എസ്. ഷീബ, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, എ.എസ്. അനൽകുമാർ, കെ.എസ്. സനീഷ്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, എം.കെ. ആഷിക്, ടി.പി. രാജേഷ്, അനീഷ് തുരുത്തിപ്പുറം, ഇ.പി. തമ്പി, ബൈജു മടപ്ളാതുരുത്ത്, സുധി വള്ളുവള്ളി, അരുൺ കരിമ്പാടം, എ.എൻ. ഗോപാലകൃഷ്ണൻ, പ്രവീൺ കുഞ്ഞിത്തൈ, ബിന്ദു ബോസ് എന്നിവർ സംസാരിച്ചു. എസ്.എൻ.വി സ്കൂൾ വോളിബാൾ ടീം പരിശീലകൻ ബിജോയ് ബാബുവിനെ ഡോ. എം.എൻ. സോമൻ ആദരിച്ചു. ബിജു പുളിക്കലേടത്ത്, ആശ പ്രദീപ് എന്നിവർ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |