കായംകുളം: വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനത്തിലെ റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ.
സ്ഥാപനം ഉടമ അമ്പലപ്പുഴ കടപ്പുറം പടിഞ്ഞാറെ വില്ലേജിൽ പാർവതി സദനം വീട്ടിൽ രഞ്ജിത്ത് (38), ഡ്രൈവർ ഹരിപ്പാട് പിലാപ്പുഴ മുറിയിൽ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്ത് (38) എന്നിവരാണ് പിടിയിലായത്.
കായംകുളം പത്തിയൂരിലെ സിൽവർ സ്വാൻ എച്ച്.ആർ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു റെയ്ഡ്.
160 ഓളം കോടതികൾ, ബാങ്കുകൾ, ആശുപത്രികൾ എന്നിവയുടെയും ഡോക്ടർമാർ, മാനേജർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവരുടെയും സീലുകൾ കണ്ടെടുത്തു. വിദേശത്തേക്ക് പോകാൻ എമിഗ്രേഷൻ ക്ളിയറൻസ് ലഭിക്കാനുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ലെറ്റർ ഹെഡുകൾ, 10 മൊബൈൽ ഫോണുകൾ, 6 കമ്പ്യൂട്ടറുക
ൾ തുടങ്ങിയവയും പിടികൂടി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശനുസരണം കായംകുളം ഡിവൈ.എസ്.പി ജയനാഥ്, കരീലക്കുളങ്ങര സി.ഐ സുനുമോൻ, എസ്.ഐ രാജീവ്,എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |