ആലപ്പുഴ : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ അംഗങ്ങളായി 60 വയസ് പൂർത്തീകരിച്ച് 2016വരെ അതിവർഷാനുകൂല്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ അംഗത്വ നമ്പർ,ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കാത്തവർ ഉടൻ രേഖകൾ ഓഫീസിൽ ഹാജരാക്കണം. പേരിലോ അഡ്രസിലോ വ്യത്യാസമുള്ളവർ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് കൊണ്ടുവരണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്.ശ്രീജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |