ആലപ്പുഴ : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ സംഘടിപ്പിച്ച കൂട്ടധർണ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.ബി.ഇ.യു ജില്ലാ സെക്രട്ടറി പി.ആർ.സുജിത് മുഖ്യപ്രഭാഷണം നടത്തി.
എസ്.രാജേന്ദ്രൻ, ഡി.പി.മധു, , പി എസ് സന്തോഷ് കുമാർ, , എസ് ശരത്, ഇ വി പ്രമോദ്, ഹരികൃഷ്ണൻ പി എസ്, ബി.മുരളീകുമാർ, സി.വി.സുധീഷ്, വിനയ്,എ.ആർ.സുജിത് രാജു തുടങ്ങിയവർ സംസാരിച്ചു. ക്ലാർക്ക്, ബാങ്ക് മാൻ,സ്വീപ്പർ തസ്തികയിൽ നിയമനം നടത്തുക, കരാർ, പുറംകരാർ തൊഴിൽ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |