
കൊച്ചി: ഭാരതീയ സംസ്കൃതിയിലെ സ്ത്രീശക്തി ആലേഖനം ചെയ്യുന്ന പെയിന്റിംഗുകളുടെ പ്രദർശനം 'ഏക്ത, ദ് വൺ" 16 മുതൽ 18വരെ എറണാകുളം ഐ.എം.എ ഹാളിൽ നടക്കും. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ചിത്രകാരി കൊല്ലം പട്ടത്താനം സ്വദേശി ബീന ഉണ്ണിക്കൃഷ്ണനാണ് പ്രദർശനം ഒരുക്കുന്നത്. ഭാരതത്തിലെ 64 യോഗിനീ സങ്കൽപത്തിൽ അധിഷ്ഠിതമായ ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക. 16 സംസ്ഥാനങ്ങളിലായി ബീന സംഘടിപ്പിക്കുന്ന 81 ദിവസങ്ങൾ നീളുന്ന കലായാത്രയുടെ ഭാഗമായാണ് കൊച്ചിയിലെ പ്രദർശനം. രാവിലെ 11 മുതൽ വൈകിട്ട് 7വരെയാണ് സമയം. ഇതോടനുബന്ധിച്ച് ജെയിൻ ജോസഫ് സംവിധാനം ചെയ്ത 'Y64" എന്ന ഡോക്യുമെന്ററിയുടെ സ്ക്രീനിംഗ് 15ന് വൈകിട്ട് 6.30ന് ഇടപ്പള്ളി വനിത തിയേറ്ററിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |