ചേർത്തല : സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിൽ ഒന്നായ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ക്ലാസുകൾ ആരംഭിച്ചു. ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ഐ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. റിട്ട. ആർ.ടി.ഒ സജിത്ത് ക്ളാസ് നയിച്ചു. എം.വി.ഐ ജിൻസൺ സേവ്യർ പോൾ, എ.എം.വി.ഐമാരായ എ.വരുൺ,വിമൽ റാഫേൽ,റോണി ജോസ് വർഗീസ് എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ്.സാബു, അദ്ധ്യാപകൻ വി.എ.സ്റ്റാലിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |