
ആലപ്പുഴ : 2022 നവംബറിൽ നടത്തിയ പ്രതിഭ ഹിന്ദി സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികളെ പങ്കെടുപ്പിച്ച് 20 റാങ്കുകൾ കരസ്ഥമാക്കി മുഹമ്മ കെ.ഇ.കാർമ്മൽ സെൻട്രൽ സ്‌കൂൾ സംസ്ഥാനതലത്തിൽ ജേതാക്കളായി. അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാംജി വടക്കേടം അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ വൈസ് ചാൻസലർ ഡോ.പി.രാധിക മുഖ്യാതിഥിയായി. അനൂപ് പാല, വിജയൻ തമ്പി, ഷൈനി ജോസ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പലിനെ ചടങ്ങിൽ ആദരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |