
ചേർത്തല: കെ.വി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുമായി സഹകരിച്ച് എഡ്യുപാത്ത് 2 കെ 23 എന്ന പേരിൽ 17,18 തിയതികളിൽ സൗജന്യ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കും.കെ.വി.എം ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി.പ്യാരിലാൽ മുഖ്യരക്ഷാധികാരിയും,സി.ഇ.ഒ അഡ്വ.ജി.രാജേഷ് ചെയർമാനുമായ സ്വാഗതസംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സൗജന്യ ക്യാമ്പിൽ പങ്കെടുക്കാൻ അവസരമെന്നും ചേർത്തല കെ.വി.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായും ക്യാമ്പിന്റെ ചീഫ് കോ ഓർഡിനേറ്ററും കെ.വി.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പലുമായ ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി, വിവിധ വിഭാഗങ്ങളിലെ മേധാവികളായ ദർശന രാമചന്ദ്രൻ,ഡോ.ആൻ കവിത മാത്യു,ഡോ.ആർ.രാജ്കുമാർ,എം.എസ്.മെറിൻ ആശ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്ലസ് ടു പരീക്ഷ എഴുതി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്കായാണ് ക്യാമ്പ്. വിദ്യാർത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി തിരിച്ചറിയുന്നതിന് സൈക്കോ മെട്രിക് കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കരിയർ ഇന്ററസ്റ്റ് ടെസ്റ്റ്,പേഴ്സണാലിറ്റി അസസ്മെന്റ് ടെസ്റ്റ് ഉൾപ്പെടെ വൈവിദ്ധ്യവും രസകരവുമായ വിവിധ മാർഗങ്ങളിലൂടെ കുട്ടികളുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് കണ്ടെത്തി പ്ലസ് ടു പഠനത്തിന് ശേഷം ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തരാക്കാനുള്ള പരിശീലന പരിപാടിയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. രജിസ്ട്രേഷൻ ഫീസ് സൗജന്യമാണ്. അഭിരുചി പരീക്ഷകളും ഭക്ഷണവും താമസവും ഉണ്ടാകും . പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും,ഗിഫ്റ്റും നൽകും.കേരളത്തിലെ പ്രശസ്തനായ കരിയർ ഗൈഡൻസ് വിദഗ്ദൻ എസ്.രതീഷ്കുമാറാണ് ക്യാമ്പ് നയിക്കുന്നത്. രജിസ്ട്രേഷന് : 9447026890,8281770245,9048495222
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |