മുഹമ്മ : മുസ്ലിംലീഗ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരകസൗധത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ചേലാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്ലിഹ് ബാഖവി പ്രാർത്ഥന നടത്തി. മുസ്ലിംലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിൽ, വൈസ് പ്രസിഡന്റ് എസ്.എ.അബ്ദുൽ സലാം ലബ്ബ, കെ.എ. ഹാമിദ് കുഞ്ഞാശാൻ, സി.സി.നിസാർ, അബ്ദുൾ ബാസിത്ത് എന്നിവർ സംസാരിച്ചു. ടി.എ. അഷ്റഫ് കുഞ്ഞാശാൻ സ്വാഗതവും പി.എസ് .സുനീർ രാജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |