കായംകുളം: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി വിശാഖ് പത്തിയൂരിനെ എൻ.എസ്.യു (ഐ) ദേശിയ നേതൃത്വം പ്രഖ്യാപിച്ചു.
കെ.എസ്.യു എം.എസ്.എം കോളേജ് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, കായംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച് ജില്ലാ സെക്രട്ടറി, ജില്ലാ കോ ഓർഡിനേറ്റർ, എൻ.എസ്.യു ദേശീയ മാധ്യമ വിഭാഗം കോർഡിനേറ്റർ, കെ.എസ്.യു ജില്ലാ ജനറൽസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പത്തിയൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. പത്തിയൂർ കോപ്പായിൽ തെക്കതിൽ വിദ്യാധരന്റെയും അമ്പിളിയുടെയും മകനാണ്. ഭാര്യ : അഡ്വ.വർഷ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |