ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയിൽ ദേശാഭിമാനി ടി.കെ. മാധവന്റെ 93-ാമത് ചരമവാർഷികാചരണം 27ന് നടക്കും. വൈകിട്ട് 3ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനാകും. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് മുട്ടം ബാബു, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സെക്രട്ടറി വി. നന്ദകുമാർ സ്വാഗതവും സി. മഹിളാമണി നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |