ചേർത്തല: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രി പി.പ്രസാദ് മുൻകൈയെടുത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനിയിൽ നടക്കുന്ന കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റിൽ 1.14 കോടി രൂപയുടെ വ്യാപാര കരാറുകൾ ഒപ്പുവച്ചു.
38 വിതരണക്കാരും 17 വ്യാപാരികളുമാണ് വ്യാപാരമേളയിൽ രജിസ്റ്റർ ചെയ്തത്. കോളേജ് ഓഡിറ്റോറിയത്തിൽ എ.എം.ആരിഫ് എം.പി ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു.
കർഷകർ,കൃഷിക്കൂട്ടങ്ങൾ,കാർഷികോത്പാദക സംഘടനകൾ, സംരംഭകർ തുടങ്ങിയവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും,ബയേഴ്സുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതിനും ബി 2ബി വേദിയിലൂടെ അവസരം ഒരുക്കിയിരുന്നു.
ചേർത്തല അർബൻ ബാങ്ക് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനായി.സബ്കമ്മറ്റി വൈസ് ചെയർമാൻ പി.ഡി ബിജു, കൃഷി മന്ത്രിയുടെ അഡിഷണൽ പ്രെൈവറ്റ് സെക്രട്ടറി സി.എ.അരുൺകുമാർ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ടി.സി.ഷീന,അസിസ്റ്റന്റ് ഡയറക്ടർ കെ.സിന്ധു എന്നിവർ പങ്കെടുത്തു.
കരാറുകൾ
(ലക്ഷത്തിൽ)
പച്ചക്കറി : 54.61
സുഗന്ധവ്യഞ്ജനം : 31.91
വാഴപ്പഴം : 9.6
നാളികേരം : 3.84
ചക്ക ഉത്പന്നങ്ങൾ : 4.65
ഔഷധ സസ്യഉത്പന്നങ്ങൾ : 2.8
അരി ഉത്പന്നങ്ങൾ : 3.76
മറ്റു കാർഷിക മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ: 3.13
ഇന്ന്
രാവിലെ 10 ന് കരപ്പുറത്തിന്റെ കാർഷിക സംസ്‌കൃതി എന്ന വിഷയത്തിലും തുടർന്ന് സുസ്ഥിര വികസനത്തിന് സംയോജിത കൃഷി,പൊക്കാളി കൃഷിയും ബ്രാൻഡിംഗും എന്നീ വിഷയങ്ങളിലും കാർഷിക സെമിനാറുകൾ നടക്കും.
ഉച്ചക്ക് 2 ന് പെൻസിൽ ഡ്രോയിംഗ് മത്സരം,വൈകിട്ട് 4 ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അവതരിപ്പിക്കുന്ന കലാപരിപാടികൾ,7ന് ഇപ്റ്റ അവതരിപ്പിക്കുന്ന നാടൻ പാട്ട് നാട്ടരങ്ങ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |