SignIn
Kerala Kaumudi Online
Thursday, 18 July 2024 9.25 AM IST

കാൽ ലക്ഷം പേർക്ക് ഡയാലിസിസ് ചെയ്ത് തുറവൂർ താലൂക്ക് ആശുപത്രി

tur

തുറവൂർ : മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് തുറവൂർ താലൂക്ക് ആശുപത്രിക്ക് അഭിമാനമാകുന്നു. എട്ടുവർഷത്തിനുള്ളിൽ കാൽ ലക്ഷം പേർക്കാണ് ഇവിടെ ഡയാലിസിസ് നടത്തിയത്.

ഇപ്പോൾ ദിവസേന 30ഓളം പേർക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുന്നുണ്ട്. ജില്ലയിൽ മെഡിക്കൽ കോളേജിനു ശേഷം ആദ്യമായി ഡയാലിസിസ് തുടങ്ങിയ സർക്കാർ ആശുപത്രിയുമാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തുറവൂർ താലൂക്ക് ആശുപത്രി.

ആശുപത്രി സൂപ്രണ്ട് ഡോ.ആർ.റൂബിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. നഴ്സിംഗ് സൂപ്രണ്ട് പ്രിയംവദ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ സിനിമോൾ, ശശികല, ബിനു എന്നിവരുടെ നേതൃത്വത്തിൽ 8 ഡയാലിസിസ് ടെക്നീഷ്യന്മാരും 2 നഴ്‌സുമാരും ആണ് യൂണിറ്റിൽ ജോലി നോക്കുന്നത്. ഡയാലിസിസ് ടെക്നീഷ്യന്മാരെയും നഴ്സുമാരെയും ആശുപത്രി വികസന സമിതിയാണ് നിയമിച്ചിട്ടുള്ളത്.

മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെ ദെലീമ ജോജോ എം.എൽ.എ, ഡി.എം.ഒ ഡോ. ജമുനാ വർഗീസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സാബു എന്നിവർ അനുമോദിച്ചു.

മാസം ചിലവ് 12ലക്ഷം

 അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ് ഡയാലിസിസ് യൂണിറ്റ്

 ഒരു മാസം 12 ലക്ഷത്തോളം രൂപയാണ് യൂണിറ്റിന്റെ ചെലവ്

 ബ്ലോക്ക് പഞ്ചായത്ത് വർഷംതോറും വിവിധ ഫണ്ടുകളിൽ നിന്നും തുക നീക്കി വയ്ക്കുന്നുണ്ട്

 ആശുപത്രി വികസന സമിതിയുടെ വരുമാനവും യൂണിറ്റിനുവേണ്ടി ഉപയോഗിക്കുന്നു

തുടക്കം 2016ൽ

2016 മെയ് 4 നാണ് 5 മെഷീനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. അരൂരിലെ വ്യവസായികളായ സഹോദരങ്ങളാണ് മെഷീനുകൾ സംഭാവനയായി നൽകിയത്. എ. എം.ആരിഫ് എം എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടാംനിലയിലേക്ക് യൂണിറ്റ് മാറ്റി കിഫ്ബി അനുവദിച്ച 10 മെഷീനുകൾ കൂടി സ്ഥാപിച്ച് പുതിയ യൂണിറ്റ് 2022 ജനുവരി മുതൽ പ്രവർത്തനം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.