ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയൻമാർക്കായി ഹരിപ്പാട് ലയൺസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.തിലകരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം എസ്.ആസാദ്, വി.ഗോപാലൻ , കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറി കമ്പ്യൂട്ടറൈസേഷനെപ്പറ്റി എസ്.രാജേഷ്, സുധി എന്നിവർ ക്ളാസ് നയിച്ചു. താലൂക്ക് ലൈബ്രേറിയൻസ് യൂണിയൻ പ്രസിഡന്റ് അമ്പിളിക്കല , സെക്രട്ടറി പി. പ്രമോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ആർ .വിജയകുമാർ നന്ദിയും പറഞ്ഞു. ഗ്രഡേഷനെക്കുറിച്ച് ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |