SignIn
Kerala Kaumudi Online
Thursday, 18 July 2024 9.26 AM IST

മെഡി.ആശുപത്രിയിലെ ക്യാമറദൃശ്യം ലൈവായി മന്ത്രിയുടെ ഓഫീസിലേക്ക്

ആലപ്പുഴ: ചികിത്സ ലഭിക്കാതെയുള്ള മരണം അടക്കം തുടർച്ചയായി ആരോപണങ്ങൾ നേരിടുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താൻ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളും ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം പറഞ്ഞു.

ആശുപത്രി വികസനസമിതി യോഗം അടുത്ത ശനിയാഴ്ച്ച നടത്തും. മന്ത്രിമാരായ വീണാ ജോർജ്ജ്, പി.പ്രസാദ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തേക്കും. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം സൂപ്രണ്ടും പ്രിൻസിപ്പലും നിരീക്ഷിച്ചുവരികയാണ്. ജീവനക്കാർ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം അതത് വകുപ്പ് മേധാവികൾക്കാണ്.

പ്രധാന വാതിലുകളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ സേവനമുണ്ട‌െന്നത് ഒഴിച്ചാൽ, മുകൾ നിലയിലെ വിവിധ വാർഡുകളിലേക്ക് പുറക് വശത്തുകൂടി സന്ദർശകർക്ക് എത്തിച്ചേരാൻ യാതൊരു തടസ്സവുമില്ലാത്തതിനാൽ സുരക്ഷാ വെല്ലുവിളിയുണ്ട്. കഴിഞ്ഞ മാസം ആശുപത്രി വാർഡിനുള്ളിൽ പത്തുവയസ്സുകാരിയെ യുവാവ് ബാത്ത്റൂമിലെത്തി കടന്നുപിടിച്ചത് സുരക്ഷാ പാളിച്ചയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു.

ജീവനക്കാരുടെ വരവും പോക്കും കണ്ടറിയും

1.മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദിഷ്ട ജീവനക്കാർ 24 മണിക്കൂറും നിരീക്ഷിക്കും

2.ആശുപത്രിക്ക് അകത്തെ ക്യാമറകളും പുറത്തേക്കുള്ള ഓരോ ഗേറ്റിലെയും ക്യാമറകളുമാണ് ബന്ധിപ്പിക്കുന്നത്. 3.ഡോക്ടർമാരടക്കമുള്ള ജീവനക്കാർ നേരത്തെ ആശുപത്രി വിട്ടുപോകുന്നുണ്ടോ എന്നടക്കം മനസ്സിലാക്കാൻ സാധിക്കുമെന്നാണ് അവകാശവാദം

4.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു

ഐ.ഡി കാർഡുമില്ല അറ്റൻഡൻസുമില്ല

കുഞ്ഞുങ്ങളുടെ മരണമടക്കം അടുത്തിടെ നടന്ന അനിഷ്ട സംഭവങ്ങളിലെല്ലാം സീനിയർ ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപണം ഉന്നയിച്ചിരുന്നു. വിവാദങ്ങൾ തുടർക്കഥയായിട്ടും സർജറി, മെഡിസിൻ, അത്യാഹിത വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരുടെ അസാന്നിദ്ധ്യം തുടരുകയാണെന്ന് ജനം പരാതിപ്പെടുന്നു. പി.ജി ഡോക്ടർമാരിൽ പലർക്കും ഐ.ഡി കാർഡ് ധരിക്കാൻ താൽപര്യമില്ല. വ്യാജ ഡോക്ടർമാരുടെ കടന്നുകയറ്റം തടയുന്നതിനായി ഡോക്ടർമാർ തിരിച്ചറിയൽ കാർ‌ഡ് ധരിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിട്ടും ഇവിടെ പാലിക്കപ്പെടുന്നില്ല.

ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഓഫിസുമായി സി.സി.ടി.വി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

- ഡോ.എ.അബ്ദുൾസലാം, ആശുപത്രി സൂപ്രണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.