അമ്പലപ്പുഴ : തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവന്റെ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ 73ാം പിറന്നാൾ ആഘോഷം 1നാളെ രാവിലെ 8മുതൽ ശാന്തിഭവൻ അങ്കണത്തിൽ നടക്കും. സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് മാത്യു അൽബിൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കമാൽ എം.മാക്കിയിൽ, കമ്മറ്റി അംഗങ്ങളായ പി.എൽ.ജീമോൻ , പി.എ.കുഞ്ഞുമോൻ, എം.സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 8ന് വിശുദ്ധകുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും.പുന്നപ്ര മാർ ഗ്രിഗോറിയോസ് ചർച്ച് വികാരി ഫാ.എബ്രഹാം കരിപ്പിങ്ങാപുറം മുഖ്യകാർമ്മികത്വം വഹിക്കും. കാർമ്മൽ പോളിടെക്നിക് ഡയറക്ടർ ഫാ.തോമസ് ചൂളപ്പറമ്പിൽ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ , ഫാ. ഈനാശുവിൻസന്റ് ചിറ്റിലപ്പള്ളി തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. തുടർന്ന് സെന്റ്ജോൺ മരിയ വിയാനി ചർച്ച് ക്വയർ യൂണിറ്റ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 10. 30 ന് നടക്കുന്ന സമ്മേളനം ഫാ.ഗാസ്പർ കോയിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷനാകും.
ചെങ്ങന്നൂർ ഗുരുദേവ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ, പറവൂർ-പുന്നപ്ര ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അസ്ഹാരി, ഫാ ക്ലീറ്റസ് കാരക്കാട്ട് തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ എം.പി ഡോ.കെ.എസ് മനോജ് ,മുൻ എം.എൽ.എ വി.ദിനകരൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് തുടങ്ങിയവർ സംസാരിക്കും. ബിനോയി തങ്കച്ചൻ സ്വാഗതം പറയും. തുടർന്ന് കലാസാംസ്ക്കാരിക, മാദ്ധ്യമ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കും. തുടർന്ന് മധു പുന്നപ്രയും സംഘവും അവതരിപ്പിക്കുന്ന പരിപാടികൾ, വൈകിട്ട് 4ന് മാജിക് ഷോ. 5 ന് സമാപന സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. കൈനകരി അപ്പച്ചൻ അദ്ധ്യക്ഷനാകും. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് മുഖ്യാതിഥിയാകും. ഫാ.അലക്സാണ്ടർ കുര്യക്കാട്ടിൽ പങ്കെടുക്കും. ബി.ജോസുകുട്ടി സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |