അമ്പലപ്പുഴ: ഡി.വൈ. എഫ് .ഐ പുന്നപ്ര മേഖലാ പ്രസിഡന്റ് മിഥുൻ രാജ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ കെ. സി. വേണുഗോപാൽ എം.പി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി.അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ് , എ.ആർ. കണ്ണൻ, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഹാദി, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, നജീഫ്,പി. രങ്കനാഥൻ,സിറാജ്, അജിതാവാളൻപറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |