അമ്പലപ്പുഴ : സഹപാഠികളുടെ അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിച്ചുനിൽക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ഊർജസ്വലരാക്കാൻ മജീഷ്യൻ ഗോപിനാഥ് മുതുകാട് എത്തിയത് ക്യാമ്പസിനെ ഉത്സാഹഭരിതമാക്കി. കഴിഞ്ഞ മാസം കളർകോട് ഉണ്ടായ അപകടത്തിൽ വിട്ടുപിരിഞ്ഞ ആറ് സഹപാഠികളുടെ ഓർമ്മകളുമായി കഴിയുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായിട്ടാണ് പി.ടി.എയുടെ നേതൃത്വത്തിലാണ് 'ഉണർവ് ' എന്ന പേരിൽ മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനകരമായ വാക്കുകളും കൊച്ചുകൊച്ച് മാജിക്കുകളും വിദ്യാർത്ഥികളിൽ പുതിയൊരു പഠനപാത തുറന്നു കൊടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മറിയം വർക്കി, വൈസ് പ്രിൻസിപ്പാൾ ഡോ.എസ്.ഉഷ, പി.ടി.എ പ്രസിഡന്റ് ഗോപൻ ഗോകുലം,വൈസ് പ്രസിഡന്റ് ഷാജി വാണിയപുരക്കൽ,പി.ടി.എ സെക്രട്ടറി ഡോ. മനോജ് വേണുഗോപാൽ, ട്രഷറർ ഡോ.സ്മിത ജി. രാജ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിഖ്,പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ ഹാരീസ്, സലിൽ കുമാർ, ഡോ. ശ്രീകുമാർ, അശോകൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |