അമ്പലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഹെൽത്ത് കാർഡ് കാമ്പെയിൻ സംഘടിപ്പിച്ചു. തോട്ടപ്പള്ളി മുതൽ കളർകോട് വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് മൈക്രോ ലാബുമായി സഹകരിച്ച് ക്യാമ്പെയിൻ സംഘടിപ്പിച്ചത്. വളഞ്ഞവഴി എസ്.എൻ.കവല വ്യാപാര ഭവനിൽ നടന്ന പരിപാടി ഭക്ഷ്യ സുരക്ഷാ വിഭാഗം അമ്പലപ്പുഴ നോഡൽ ഓഫീസർ മീരാദേവി.എം. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കബീർ റഹ്മാനിയ അദ്ധ്യക്ഷനായി. നാസർ.ബി. താജ്, റോയി മഡോണ, മനോഹരൻ, കാസിം പറവൂർ, ഇഖ്ബാൽ താജ്, കാസിം ബ്രൈറ്റ്, ഷുക്കൂർ സബിത, അബ്ദുൾ ജബ്ബാർ പനച്ചുവട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |