ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ.അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എ.പ്രമോദ്, സബിത മനു, പഞ്ചായത്തംഗങ്ങളായ എ.ഡി.ആന്റണി, ഗിരിജ ബിനോദ്, സന്തോഷ് പട്ടണം, സി.ഡി.എസ് ചെയർപേഴ്‌സൺ തങ്കമണി അരവിന്ദാക്ഷൻ, കെ.എസ്.ബി.ബി ജില്ലാ കോ- ഓർഡിനേറ്റർ ശ്രുതി ജോസ്, പഞ്ചായത്ത് സെക്രട്ടറി ജി.ടി.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |