അമ്പലപ്പുഴ: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 471121 ലക്ഷം രൂപ ചെലവിൽ ഹൈമാസ്റ്റ് ലൈറ്റ് സമർപ്പിച്ചു.കുറവൻതോട് ജംഗ്ഷന് പടിഞ്ഞാറ് മാക്കി മുക്കിലാണ് ലൈറ്റ് സ്ഥാപിച്ചത്. എച്ച് .സലാം എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു.അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹാരിസ്, പി.ജി.സൈറസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.ഷീജ,അംഗംപ്രദീപ്തി, പഞ്ചായത്തംഗങ്ങളായ എ.നസീർ, ജയപ്രകാശ്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബി.അൻസാരി, ഡി.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |