കോട്ടയം : കാറിൽ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികന് ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 10.30 ഓടെ എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിലായിരുന്നു അപകടം. മാന്നാനം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു മൂന്നു വാഹനങ്ങളും. സിമന്റ് കവല എത്തിയപ്പോൾ ബൈക്ക് കാറിൽ തട്ടുകയും ബൈക്ക് ലോറിയ്ക്കടിയിലേയ്ക്ക് വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്കു മാറ്റി. എം.സി റോഡിൽ ഗതാഗത തടസവും നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |